"ഇറാൻ നിബന്ധനകളില്ലാതെ കീഴടങ്ങുന്നത് വരെ ആ രാജ്യവുമായി യാതൊരു കരാറുമില്ല." ഇറാന് മികച്ചൊരു ഭാവി വരാനിരിക്കുന്നുണ്ട്. തങ്ങൾ ഇറാനെ പുനർനിർമ്മിക്കും : ഡൊണാൾഡ് ട്രംപ്

ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയൻ മധ്യസ്ഥ ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, യുദ്ധം തുടങ്ങിയ അമേരിക്കയോടും ഇസ്രായേലിനോടുമാണ് മധ്യസ്ഥർ സംസാരിക്കേണ്ടതെന്ന നിലപാടിലായിരുന്നു അദ്ദേഹം. 

New Update
trump

വാഷിംഗ്ടൺ: "ഇറാൻ നിബന്ധനകളില്ലാതെ കീഴടങ്ങുന്നത് വരെ ആ രാജ്യവുമായി യാതൊരു കരാറുമില്ല" എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്ത്.

Advertisment

ഇറാൻ നിബന്ധനകളില്ലാതെ കീഴടങ്ങാൻ തയ്യാറാകണം. അതുവരെ അവരുമായി ഒരു ഒത്തുതീർപ്പിനോ കരാറിനോ അമേരിക്ക തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


കീഴടങ്ങലിന് ശേഷം, മികച്ച നേതാക്കളായ ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും സുഹൃത്തുക്കളും ചേർന്ന് ഇറാനെ നാശത്തിന്റെ വക്കിൽ നിന്ന് രക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 


സാമ്പത്തികമായി വലിയൊരു ശക്തിയായും മുമ്പത്തേക്കാൾ കരുത്തുള്ള രാജ്യമായും ഇറാനെ മാറ്റാൻ തങ്ങൾ കഠിനമായി പരിശ്രമിക്കും. ഇറാന് മികച്ചൊരു ഭാവി വരാനിരിക്കുന്നുണ്ട്. തങ്ങൾ ഇറാനെ പുനർനിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയൻ മധ്യസ്ഥ ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, യുദ്ധം തുടങ്ങിയ അമേരിക്കയോടും ഇസ്രായേലിനോടുമാണ് മധ്യസ്ഥർ സംസാരിക്കേണ്ടതെന്ന നിലപാടിലായിരുന്നു അദ്ദേഹം. 

ഇതിന് മറുപടിയായാണ്, കീഴടങ്ങൽ മാത്രമാണ് ഏക പോംവഴിയെന്ന കർശന നിലപാട് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment