യുദ്ധം ജയിച്ചശേഷം ആരും കൂടെ കൂടേണ്ട. ഇനി യുദ്ധക്കപ്പൽ അയക്കേണ്ട'. ബ്രിട്ടനോട് നീരസം പ്രകടിപ്പിച്ച് ട്രംപ്

അമേരിക്കയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങൾ കാരണമാണ് ഇറാൻ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു

New Update
trump

വാഷിങ്ടൺ: ഇറാനിതെരായ ആക്രമണത്തിൽ ബ്രിട്ടൻ പങ്കാളിയാകാത്തതിൽ നീരസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല.

Advertisment

ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ട ആവശ്യമില്ല. ബ്രിട്ടന്റെ ഈ നിലപാട് മറക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ബ്രിട്ടൻ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് അയക്കാൻ ആലോചിക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

ഇറാന്റെ സമ്പൂർണ നാശമാണ് ലക്ഷ്യം. ഇതുവരെ ആക്രമണം നടത്താൻ ആലോചിക്കാത്ത സ്ഥലങ്ങളിലും ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

 ഇറാൻ ഇന്ന് പശ്ചിമേഷ്യക്ക് ഭീഷണി അല്ലെന്നും ഒരു പരാജിത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചുറ്റുമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളോട് ഇറാൻ തോൽക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങൾ കാരണമാണ് ഇറാൻ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു,

 സമ്പൂർണമായി ഇറാൻ തങ്ങൾക്ക് കീഴ്പ്പെടണം എന്നും ട്രംപ് ആവശ്യപ്പെട്ടു.

 പശ്ചിമേഷ്യയിലേക്ക് ബ്രിട്ടൻ രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു.

ഇറാനുമായുള്ള യുദ്ധം ഇതിനകം ജയിച്ചു കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു.

Advertisment