Advertisment

നിങ്ങൾ ഇപ്പോൾ പ്രധാനമന്ത്രിയല്ല. മുൻ കനേഡിയൻ പ്രധാനമന്ത്രിയെ പരിഹസിച്ച് എലോൺ മസ്‌ക്

'നിങ്ങൾ ഇപ്പോൾ കാനഡയുടെ പ്രധാനമന്ത്രിയല്ല. അതുകൊണ്ട് നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല,'

New Update
Musk  Trudeau

വാഷിംഗ്ടൺ: ട്രംപിനെ വിമർശിച്ച മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹാസിച്ച് എലോൺ മസ്‌ക്. 

Advertisment

50 സംസ്ഥാനങ്ങൾ അടങ്ങുന്ന ഒരു രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. ഇതിൽ, അയൽരാജ്യമായ കാനഡ 51-ാം പ്രവിശ്യയായി ചേരണമെന്ന് നിയുക്ത പ്രസിഡൻ്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. 

'കാനഡ അമേരിക്കയിൽ ചേർന്നാൽ നികുതിയില്ല; വ്യാപാരക്കമ്മി ഉണ്ടാകില്ല. കാനഡ സുരക്ഷിതമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇതിനെതിരെയാണ് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ​രം​ഗത്തെത്തിയത്. കാനഡ അമേരിക്കയുടെ ഭാഗമാകില്ല ട്രൂഡോ ഉറപ്പിച്ചു പറഞ്ഞു. 

ഇതാണ് ട്രൂഡോയെ പരിഹസിച്ച് എലോൺ മസ്‌ക് രം​ഗത്ത്  വരാൻ കാരണം.  'നിങ്ങൾ ഇപ്പോൾ കാനഡയുടെ പ്രധാനമന്ത്രിയല്ല. അതുകൊണ്ട് നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല,' എന്നായിരുന്നു എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ എലോൺ മസ്‌ക് കുറിച്ചത്.

Advertisment