/sathyam/media/media_files/2025/01/21/qctVrJi7EJch07X2uDk8.jpg)
വാഷിങ്ടൺ: യുഎസ് ഡോളറിനെ തകർക്കാൻ മറ്റൊരു കറൻസിയുമായി ബ്രിക്സ് രാജ്യങ്ങൾ വന്നാൽ ആ രാജ്യങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.
അമേരിക്ക നോക്കി നിൽക്കെയാണ് ബ്രിക്സ് രാജ്യങ്ങൾ ഡോളറിനു പകരം പുതിയ കറൻസി കൊണ്ടുവരാൻ നോക്കുന്ന നടപടി ഇതോടെ അവസാനിച്ചെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്‌ക്കൊപ്പം പ്രധാന ലോകശക്തികളായ ചൈനയും റഷ്യയും ബ്രിക്‌സ് സഖ്യത്തിന്റെ ഭാഗമാണ്.
അമേരിക്കൻ തെരഞ്ഞടുപ്പ് കാലത്ത്, വ്യാപകമായ താരിഫുകൾ നടപ്പാക്കുന്നതിനെക്കുറിച്ച് ട്രംപ് പ്രചാരണം നടത്തിയിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും ഉയർന്ന ലെവികൾ ചുമത്തുമെന്ന ഭീഷണി ട്രംപ് തുടർന്നു.
ആഗോള വ്യാപാരത്തിൽ യുഎസ് ഡോളറിന്റെ ആധിപത്യം കുറയ്ക്കുന്നതിന് ബ്രിക്സ് കറൻസി സൃഷ്ടിക്കണമെന്ന് നിർദ്ദേശവുമായി ബ്രസീലിലെയും റഷ്യയിലെയും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ രം​ഗത്തുവന്നിരുന്നു.
എന്നാൽ ഡോളറിനെതിരായുള്ള നീക്കത്തിൽ രാജ്യങ്ങൾക്കിടയിൽ തന്നെ ഉടലെടുത്ത വിയോജിപ്പ് ബ്രിക്സ് കറൻസി സൃഷ്ടിക്കാനുള്ള നടപടികളെ സാരമായി ബാധിക്കുകയായിരുന്നു.
"ഈ രാജ്യങ്ങൾ ഒരു പുതിയ ബ്രിക്സ് കറൻസി സൃഷ്ടിക്കുകയോ യുഎസ് ഡോളറിന് പകരമായി മറ്റൊരു കറൻസിയെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് തങ്ങൾക്ക് ബോധ്യമാവണം.
അല്ലെങ്കിൽ ആരും കൊതിക്കുന്ന അമേരിക്കൻ വിപണിയിൽ ആ രാജ്യങ്ങൾക്കെല്ലാം 100 ശതമാനം തീരുവ ചുമത്തുമെന്നും ക്രമേണ അവർ അമേരിക്കൻ കമ്പോളത്തിൽ നിന്നും പുറത്താകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us