വാഷിങ്ടൺ: നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും ക്ഷയം, എച്ച്ഐവി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെയും വിതരണം നിർത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്.
യുഎസ്എഐഡിയിൽ പ്രവർത്തിക്കുന്ന ചില കോൺട്രാക്ടർമാർക്കും പങ്കാളികൾക്കും ചൊവ്വാഴ്ച അവരുടെ ബന്ധപ്പെട്ട ജോലികൾ ഉടൻ അവസാനിപ്പിക്കുന്നതിനുള്ള അറിയിപ്പ് ലഭിച്ചു എന്നാണ് വിവരം.
ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതുമുതൽ വിദേശ വികസന സഹായങ്ങൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
എച്ച്.ഐ.വി ബാധിതരായ 20 ദശലക്ഷം ആളുകളെ ജീവനോടെ നിലനിർത്തുന്ന മരുന്നുകളുടെ വിതരണം ഉടൻ അസാനിക്കുമെന്ന് യു.എസ്.എ.ഐ.ഡിയുടെ മുൻ മേധാവി അതുൽ ഗവാൻഡെ പ്രതികരിച്ചു.
വിവിധ അസുഖങ്ങൾക്ക് മരുന്ന് വിതരണം ചെയ്യുന്ന, യുഎസ്എഐഡിയുമായി ചേർന്ന് പ്രവർത്തിക്കുന്ന യുഎസ് കൺസൾട്ടിങ് സ്ഥാപനമായ കെമോണിക്‌സിന് അത്തരം ഒരു മെമ്മോ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എച്ച്ഐവി ബാധിതരായ 20 ദശലക്ഷം ആളുകളെ ജീവനോടെ നിലനിർത്തുന്ന മരുന്നുകളുടെ വിതരണം ഇന്നത്താടെ അസാനിക്കുമെന്ന് യുഎസ്എഐഡിയുടെ മുൻ മേധാവി അതുൽ ഗവാൻഡെ പ്രതികരിച്ചു.