Advertisment

വാഷിംഗ്ടണില്‍ വിമാനം ആകാശത്ത് വെച്ച് ഹെലികോപ്റ്ററില്‍ ഇടിച്ച് നദിയില്‍ തകര്‍ന്നു വീണു. ആളപായമുണ്ടെന്ന് ആശങ്ക, 60 യാത്രക്കാര്‍ ജെറ്റില്‍ ഉണ്ടായിരുന്നുവെന്ന് എയര്‍ലൈന്‍. വിമാനത്താവളം അടച്ചു

എത്ര പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് ഇതുവരെ ഞങ്ങള്‍ക്ക് അറിയില്ലെങ്കിലും. എന്നാല്‍ മരണങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം, അദ്ദേഹം ട്വീറ്റ് ചെയ്തു.

New Update
chopper

വാഷിംഗ്ടണ്‍: വാഷിംഗ്ടണില്‍ വിമാനം ആകാശത്ത് വെച്ച് ഹെലികോപ്റ്ററില്‍ ഇടിച്ച് നദിയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമുണ്ടെന്നാണ് വിവരം. 60 യാത്രക്കാര്‍ ജെറ്റില്‍ ഉണ്ടായിരുന്നുവെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Advertisment

വ്യാഴാഴ്ച റീഗന്‍ വാഷിംഗ്ടണ്‍ ദേശീയ വിമാനത്താവളത്തിലേക്ക് അടുക്കുന്നതിനിടെയാണ് പിഎസ്എ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം ആകാശത്ത് വെച്ച് ഒരു ആര്‍മി ഹെലികോപ്റ്ററില്‍ ഇടിച്ച് നദിയില്‍ വീണത്


സംഭവത്തെത്തുടര്‍ന്ന് വാഷിംഗ്ടണിനടുത്തുള്ള വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ടേക്ക് ഓഫുകളും ലാന്‍ഡിംഗുകളും നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

പിഎസ്എ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള തകര്‍ന്ന വിമാനത്തില്‍ 65 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു. എത്ര പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് ഇതുവരെ ഞങ്ങള്‍ക്ക് അറിയില്ലെങ്കിലും. എന്നാല്‍ മരണങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം, അദ്ദേഹം ട്വീറ്റ് ചെയ്തു.

 

 

Advertisment