Advertisment

വാഷിംഗ്ടണില്‍ പാസഞ്ചര്‍ ജെറ്റ് ആര്‍മി ഹെലികോപ്റ്ററില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം. പൊട്ടോമാക് നദിയില്‍ നിന്ന് പതിനെട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു

കന്‍സസിലെ വിചിതയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ജെറ്റില്‍ അറുപത് യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്നു

New Update
plUntitledkumbjj

വാഷിംഗ്ടണ്‍:  വാഷിംഗ്ടണ്‍ വിമാന ദുരന്തത്തില്‍ 18 മരണം സ്ഥിരീകരിച്ചു. റീഗന്‍ ദേശീയ വിമാനത്താവളത്തിലേക്ക് അടുക്കുന്നതിനിടെയാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ വിമാനം യുഎസ് ആര്‍മി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ തകര്‍ന്നു വീണത്.

Advertisment

വിവിധ ഏജന്‍സികള്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വിമാനം തകര്‍ന്ന് വീണ പൊട്ടോമാക് നദിയില്‍ നിന്ന് ഇതുവരെ പതിനെട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു


കന്‍സസിലെ വിചിതയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ജെറ്റില്‍ അറുപത് യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. 


സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാഷിംഗ്ടണിനടുത്തുള്ള വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ടേക്ക് ഓഫുകളും ലാന്‍ഡിംഗുകളും നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു


വൈറ്റ് ഹൗസിനും കാപ്പിറ്റോളിനും ഏകദേശം അഞ്ച് കിലോമീറ്റര്‍ തെക്കുള്ള ലോകത്തിലെ ഏറ്റവും കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന വ്യോമാതിര്‍ത്തിയിലാണ് സംഭവം നടന്നത്.

Advertisment