വാഷിങ്ടൺ: എട്ടു മാസത്തിന് ശേഷം ബഹിരാകാശത്ത് വീണ്ടും നടക്കാനിറങ്ങി സുനിത വില്യംസും, ബുച്ച് വില്‍മോറും.
ബഹിരാകാശ നടത്തത്തിനിടയില്‍ അവര്‍ തകര്‍ന്ന ആന്റിന നീക്കം ചെയ്യുകയും ഭൂമിയില്‍ നിന്നെത്തിയ ഏതെങ്കിലും സൂക്ഷ്മാണുക്കള്‍ ബഹിരാകാശത്തുണ്ടോയെന്ന് പരിശോധിക്കാന്‍ സ്റ്റേഷന്റെ പുറംഭാഗത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
ഇരുവരും ആറര മണിക്കൂര്‍ ബഹിരാകാശത്ത് നിലയത്തിന് പുറത്ത് ചിലവഴിച്ചു.
എട്ടുമാസമായി ഇരു ശാസ്ത്രജ്ഞരും ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണ്. ഈ മാസം പതിനാറിനാണ് അറ്റകുറ്റപ്പണികള്‍ക്കായി സുനിത വില്യംസും, നിക്ക് ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്തു.