വാഷിംഗ്‌ടൺ: വാഷിങ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ജനങ്ങളോടൊപ്പം ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കാൽനൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ ഉണ്ടായ ഏറ്റവും വലിയ വിമാനദുരന്തമാണ് കഴിഞ്ഞ ദിവസത്തേത്. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
വൈറ്റ് ഹൗസിന് അഞ്ചുകിലോമീറ്റര്‍ അകെലെയാണ് 67 പേര്‍ മരിക്കാനിടയായ വിമാനാപകടം നടന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ യാത്രാവിമാനം ബ്ലാക് ഹോക് സൈനിക കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.
വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത് 3 സൈനികരാണ്. അമേരിക്കന്‍ സമയം രാത്രി 9 മണിയോടെയാണ് അപകടം നടന്നത്.
ആരും ജിവനോടെ രക്ഷപ്പെടാന്‍ സാധ്യയില്ലെന്ന് തിരച്ചിലിനിടെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കടുത്ത തണുപ്പ് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതുവരെ കണ്ടെടുത്തത് ഇരുപത്തിയെട്ട് മൃതദേഹങ്ങളാണ്