/sathyam/media/media_files/2025/02/08/7OkzBQuIITwLLQWx1A2P.jpg)
വാഷിംഗ്ടൺ: ട്രംപിന്റെ നാടുകടത്തൽ ഭീഷണിയെത്തുടർന്ന് യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്.
അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് നടപടി കടുപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഈ പിന്മാറ്റം.
വിദ്യാർത്ഥികളുടെ വിസ വിവരങ്ങളെക്കുറിച്ചും അന്വേഷണം അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾ പാർട്ട് ടൈം ആയി ജോലിചെയ്യുന്നിടത്തെത്തി ഐഡികളുൾപ്പെടെ അധികൃതർ പരിശോധിക്കാൻ തുടങ്ങിയതാണ് ജോലി ഉപേക്ഷിക്കാൻ വിദ്യാർത്ഥകളെ പ്രേരിപ്പിച്ചത്.
പതിറ്റാണ്ടുകളായി, ലോകോത്തര വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള തൊഴിൽ അവസരങ്ങളും തേടുന്ന യുവ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനന്തമായ സാധ്യതകളുടെ നാടാണ് അമേരിക്ക.
എന്നിരുന്നാലും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിലുള്ള കർശനമായ കുടിയേറ്റ നയങ്ങൾ, പലരുടെയും അമേരിക്കൻ സ്വപ്നങ്ങൾക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us