New Update
/sathyam/media/media_files/2025/02/05/Y2Wk6acaQyswqx7NWXzF.jpg)
വാഷിങ്ടൺ: യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് റെസിപ്രോക്കൽ താരിഫ് ഏർപ്പെടുത്തുമെന്ന് വൈറ്റ്ഹൗസ്.
Advertisment
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയും നികുതി ഏര്‍പ്പെടുത്തുമെന്നതാണ് റെസിപ്രോക്കൽ താരിഫ്.
ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഉടൻ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന.
ഇത് ഇന്ത്യയ്ക്കും വന്‍ തിരിച്ചടിയായി മാറിയേക്കും. ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്.
തീരുവ ചുമത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതു തന്നെയാണു ചെയ്യാന്‍ പോകുന്നത്' ട്രംപ് ഡിസംബറില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് ഇന്ത്യയെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിര്‍ണായക നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us