/sathyam/media/media_files/2025/02/28/PqWfVtlVDNsjrdXQWrnv.jpg)
വാഷിങ്ടൺ: ടിബറ്റിയൻ ആത്മീയ നേതാവായ ദലൈലാമ ലക്ഷ്യംവെച്ച് ചൈന നടത്തുന്ന വ്യാജ പ്രചാരങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ട് മെറ്റ.
ദലൈലാമയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുമായി ബന്ധപ്പെട്ട ഒരു രഹസ്യ സോഷ്യൽ മീഡിയ പ്രചാരണം മെറ്റാ പുറത്തുകൊണ്ടുവന്നു.
ദലൈലാമയെ വിമർശിക്കൽ, അദ്ദേഹത്തിന്റെ യാത്രയെയും ആരോഗ്യത്തെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ, അദ്ദേഹത്തിന്റെ സ്വാധീനം ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെ ടിബറ്റിനെയും അതിന്റെ രാഷ്ട്രീയത്തെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളടക്കം ചൈന വ്യാജമായി പ്രചരിപ്പിക്കുന്നു എന്ന് മെറ്റ ആരോപിച്ചു.
അരുണാചൽ പ്രദേശിലെ ഒരു പത്രപ്രവർത്തകനായി വേഷമിട്ടുകൊണ്ടും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചുകൊണ്ടും, ഒരു വ്യക്തി ദലൈലാമയെ ചൈനയ്‌ക്കെതിരായ ഒരു പാശ്ചാത്യ കരുവായി ചിത്രീകരിക്കുന്നതായി മെറ്റ വ്യക്തമാക്കി.
ടിബറ്റിയൻ ആത്മീയ നേതാവ് എന്നും ബീജിംഗിന്റെ നോട്ടപ്പുള്ളിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us