New Update
/sathyam/media/media_files/2025/03/01/HAdXmY28rzXyd4DmL6Rf.jpg)
ന്യുയോർക്ക്: റഷ്യയുമായി ഒരു സന്ധിയിലെത്താൻ ഉക്രെയ്ൻ 'വിട്ടുവീഴ്ചകൾ' ചെയ്യേണ്ടിവരുമെന്ന് വൈറ്റ് ഹൗസ്.
Advertisment
വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് പ്രസിഡൻ്റ് റഷ്യയുമായി ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് സെലൻസികിയുടെ അമേരിക്കൻ സന്ദർശനം.
യു.എസ് പിന്തുണ ശക്തിപ്പെടുത്തുക എന്നതും ഈ കൂടിക്കാഴ്ചയിൽ ഉക്രെയ്ൻ ലക്ഷ്യമിടുന്നുണ്ട്.
റഷ്യയ്‌ക്കെതിരായ പോരാട്ടത്തിന് ജോ ബൈഡൻ്റെ മുൻ ഭരണകൂടത്തിൽ നിന്ന് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന യുഎസ് ആയുധങ്ങളും ലോജിസ്റ്റിക്കൽ, പിന്തുണയും നേടിയെടുക്കാൻ ഉക്രെയ്‌ന് കഴിഞ്ഞിരുന്നു. എന്നാൽ ട്രംപിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇപ്പോൾ നേരിടേണ്ടിവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us