വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
യുക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിന് ചെലവാക്കിയേക്കാള്‍ കൂടുതല്‍ തുക റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെലവാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ വിമര്‍ശനം.
യുക്രെയ്നെ സഹായിക്കുന്നതിക്കോള്‍ കൂടുതല്‍ പണം റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ചെലവഴിക്കുന്നുവെന്ന് യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലാണ് ഡോണാള്‍ഡ് ട്രംപ് ആഞ്ഞടിച്ചത്.