വാഷിങ്ടൺ:: വിപണി മാന്ദ്യം നേരിട്ടതിനെ തുടർന്ന് കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ താൽക്കാലികമായി നിർത്തിവച്ച് അമേരിക്ക. ഏപ്രിൽ 2 വരെയാണ് വിലക്കിയത്. വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുക എന്നത് കൂടി പരിഗണിച്ചാണ് തീരുമാനം.
കാനഡ, മെക്സിക്കോ രാജ്യങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നൽകിയിരുന്നു.
എങ്കിലും, കനേഡിയൻ, മെക്സിക്കൻ കയറ്റുമതിയുടെ ഗണ്യമായ ഭാഗങ്ങളെ താരിഫ് ഇപ്പോഴും ബാധിക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. കനേഡിയൻ ഇറക്കുമതിയുടെ ഏകദേശം 62% പുതിയ തീരുവകൾക്ക് വിധേയമാകും.
അതേസമയം, മെക്സിക്കൻ ഇറക്കുമതിയുടെ പകുതിയോളം യുഎസ്എംസിഎയ്ക്ക് കീഴിൽ വരുന്നതിനാൽ അധിക തീരുവയിൽ നിന്ന് ഒഴിവാക്കപ്പെടും.