വാഷിങ്ടണ്‍: ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ കൂട്ടുകാരോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ ഇന്ത്യൻ വിദ്യർത്ഥിയെ കാണാതായി.
യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സുദിക്ഷ (20)യെയാണ് കാണാതായത്.
വ്യാഴാഴ്ച ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ പുന്‍റ കാനയിലെ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതായത്. യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
ഡൊമിനിക്കൻ റിപ്പബ്ലിക് ആസ്ഥാനമായുള്ള സെർച്ച് ആൻഡ് റെസ്ക്യൂ ടീമായ ഡിഫെൻസ സിവിൽ യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
യൂണിവേഴ്സിറ്റി അധികൃതര്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു.