സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ, അവസാന ദൃശ്യങ്ങൾ പുറത്ത്. അന്വേഷണത്തിന് എഫ്ബിഐയും

മാർച്ച് ആറിനാണ് സുദിക്ഷ സുഹൃത്തുക്കൾക്കൊപ്പം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയത്

New Update
sudisha us

വിർജീനിയ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൊമിനിക്കൻ വാർത്താ ഏജൻസിയായ നോട്ടിസിയാസ് സിൻ.

Advertisment

കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

അതേസമയം, അന്വേഷണത്തിൽ യുഎസ് കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) പങ്കു ചേർന്നതായി ഡൊമിനിക്കൻ പൊലീസ് അറിയിച്ചു.

മാർച്ച് ആറിനാണ് സുദിക്ഷ സുഹൃത്തുക്കൾക്കൊപ്പം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയത്. അന്ന് സുഹൃത്തുക്കളെല്ലാം ചേർന്ന് പുലർച്ചെ മൂന്ന് മണിവരെ പാർട്ടിയിൽ പങ്കെടുത്തിരുന്നു. 

പുലർച്ചെ 5.50 ഓടെ സുഹൃത്തുക്കൾ ഹോട്ടലിലേക്ക് മടങ്ങുകയും സുദിക്ഷ ബീച്ചിൽ തുടരുകയുമായിരുന്നു. ഇതിനിടെ എപ്പോഴെങ്കിലും സുദിക്ഷ തിര യിൽപ്പെട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടി ഇതിനോടകം മരിച്ചിട്ടുണ്ടാ കാം എന്നും പൊലീസ് കരുതുന്നു.

ജോഷ്വാസ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്ക് ഒപ്പം അവസാനമായി കണ്ടത്. എന്നാൽ ഇയാൾ മൂന്ന് തവണ തന്റെ മൊഴി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് സുദിക്ഷയുടെ കുടുംബത്തിന്റെ ആവശ്യം