പൈലറ്റ് പാസ്പോർട്ട് മറന്നു. ചൈനയിലേക്ക് പറന്ന വിമാനം യുഎസിൽ തിരിച്ചിറക്കി

257 യാത്രികരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പുറപ്പെട്ടു രണ്ടു മണിക്കൂറിനു ശേഷമാണ് കയ്യിൽ പാസ്പോർട്ട് ഇല്ലെന്ന വിവരം പൈലറ്റ് മനസിലാക്കുന്നത്. 

New Update
CHINESE FLIGHT US

വാഷിങ്ടൻ: പൈലറ്റ് പാസ്പോർട്ട് മറന്നതിനെ തുടർന്ന് ചൈനയിലേക്ക് പറന്നുയർന്ന യുഎസ് വിമാനം തിരിച്ചിറക്കി. 

Advertisment

ലോസ് ഏഞ്ചൽസിൽ നിന്ന് പുറപ്പെട്ട് ഷാങ്ഹായിയിൽ ഇറങ്ങേണ്ട ബോയിങ് 787-9 വിമാനമാണ് സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചിറങ്ങിയത്.


257 യാത്രികരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പുറപ്പെട്ടു രണ്ടു മണിക്കൂറിനു ശേഷമാണ് കയ്യിൽ പാസ്പോർട്ട് ഇല്ലെന്ന വിവരം പൈലറ്റ് മനസിലാക്കുന്നത്. 


പിന്നീട് ആ യാത്ര പുനരാരംഭിച്ചത് രാത്രി ഒമ്പതു മണിയോടെ പുതിയ ക്രൂ എത്തിയാണ്. ഏകദേശം ആറുമണിക്കൂർ വൈകിയാണ് വിമാനം ചൈന യിലിറങ്ങിയത്.

സംഭവത്തിൽ യാത്രക്കാർക്കു ണ്ടായ അസൗകര്യത്തിനു യുണൈറ്റഡ് എയർലൈൻസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. 

2019 ൽ വിയറ്റ്നാമിൽ നിന്നും കൊറിയയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റ് പാസ്പോർട്ട് മറന്നതിനെ തുടർന്ന് പതിനൊന്ന് മണിക്കൂർ വൈകിയാണ് യാത്രക്കാർ ലക്ഷ്യസ്ഥാനത്തു എത്തിയത്.

Advertisment