വാഷിംഗ്ടൺ: വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ 10 ശതമാനമായി കുറച്ചു. 90 ദിവസത്തേക്കാണ് തീരുമാനം.
ചൈനയ്ക്ക് 125 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ചൈന 84 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലൊണ് നടപടി. മൂന്നാം തവണയാണ് ചൈനയ്ക്കുമേൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തുന്നത്.
ട്രംപ് മറുചുങ്കം മരവിപ്പിച്ചതോടെ യു എസ് ഓഹരി വിപണിക്ക് നേട്ടമുണ്ടായി. പല കമ്പനികളുടെയും വിപണിമൂല്യം ഉയർന്നു.
നേരത്തെ ചൈനക്ക് 104 ശതമാനം അധികതീരുവയാണ് ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞയാഴ്ച യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകൾക്കെതിരെ ചൈന പ്രതികാര നടപടികൾ എടുത്തതിനെ തുടർന്നാണ് 104 ശതമാനത്തിലേക്ക് ഉയർത്തിയത്.
അമേരിക്കയുടെ പുരോഗതിക്ക് തന്‍റെ തീരുവ പ്രഖ്യാപനം മുതൽക്കൂട്ടാണെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.