വാഷിങ്ടണ്‍: യു.എസില്‍ 30 ദിവസത്തിലധികം ദിവസം താമസിക്കുന്ന വിദേശികള്‍ക്ക് പുതിയ നിയമവുമായി ട്രംപ് ഭരണകൂടത്തിന്റെ കീഴിലുള്ള ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്.
യു.എസിലെ താമസം സംബന്ധിച്ച് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് തടവും പിഴയും നല്‍കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
അനധികൃതമായി യുഎസില്‍ താമസിക്കുന്നവരെ കണ്ടെത്തുവാനും ഇവരെ നാടുകടത്തുവാനും വേണ്ടിയാണ് പുതിയ നിയമം.
അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്ത് പിന്നീട് ഒരിക്കലും യു.എസിലേക്ക് പ്രവേശിപ്പിക്കില്ല എന്നും വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.