വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത പരസ്പര ആരോപണങ്ങളും പിന്നിട്ട് ഭീഷണിയിലേക്ക്.
വഷളായ ബന്ധം പരിഹരിക്കാന്‍ ആഗ്രമില്ലെന്ന് ട്രംപും മസ്‌കും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
ഇതിന് പിന്നാലെയാണ് ട്രംപ് മസ്‌കിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ട്രംപുമായി പിണങ്ങിയ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന ക്യാംപയിന് പലതരത്തില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മസ്‌ക് എതിര്‍പാളയത്തില്‍ എത്തുയേക്കാവുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.