/sathyam/media/media_files/2025/06/12/oIEVDzFUHfLPnlI9PTmT.jpg)
വാഷിങ്ടൺ: ഒരക്ഷരം ഉരിയാടാതെ എക്സപ്രഷൻ വഴി സോഷ്യൽ മീഡിയയിൽ താര​ഗമായ ഖാബി ലെയിമിനെ നാടുകടത്തി അമേരിക്ക.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കുടിയേറ്റ നടപടികളുടെ ഭാഗമായാണ് നാടുകടത്തൽ. കേവിഡ് കാലത്താണ് ഖാബി ടിക്‌ടോക്കിലോടെ ആരാധകരുടെ മനംകവർന്നത്.
നിലവിൽ 162.2 മില്ല്യണാണ് ടിക്‌ടോക്കിൽ താരത്തിന്റെ ഫോളോവേഴ്സ്. ഇൻസ്റ്റ​ഗ്രാമിലും ഒട്ടു കുറവല്ല തരത്തിന്റെ ആരാധകർ. 8 മില്ല്യണിലധികമാണ് ഇൻസ്റ്റ​ഗ്രാമിലൂടെ തരത്തെ പിന്തുടരുന്നവരുടെ എണ്ണം.
ഇറ്റാലിയൻ- സെനഗൽ സ്വദേശിയായ ഖാബി ലെയിമിനെ വെള്ളിയാഴ്ച ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 30 നാണ് ഖാബി ടുറിസ്റ്റ് വിസയിൽ അമേരിക്കയിലെത്തുന്നത്. എന്നാൽ വിസാ കലാവധി കഴിഞ്ഞിട്ടും ഖാബി രാജ്യത്ത് തങ്ങിയെന്ന് കാണിച്ചാണ് അമേരിക്കൻ അധികാരികൾ താരത്തെ കസ്റ്റഡിയിലെടുക്കുന്നത്.
അറസ്റ്റിനു പിന്നാലെ അദ്ദേഹം അമേരിക്ക വിട്ടതായും റിപ്പോർട്ട് വരുന്നുണ്ട്.
നാടുകടത്തലുമായി ബന്ധപ്പെട്ട സംഭവത്തിൽ ഖാബി ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച സാവോ പോളോയിൽ നിന്ന് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി അദ്ദേഹം പോസ്റ്റ് ചെയ്‌തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us