യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷം.ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യം: ഡൊണാള്‍ഡ് ട്രംപ്

ന്നുകിൽ സമാധാനം അല്ലെങ്കിൽ ഇറാന് നാശമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

New Update
trump

 വാഷിംങ്ടൺ: ഇറാനിലെ യുഎസ് ആക്രമണം യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

Advertisment

ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ഇനി സമാധാനത്തിന്റെ യുഗമാണെന്നും ട്രംപ് പറഞ്ഞു.

ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ട്. ഉടൻ സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കും. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ ഇറാന് നാശമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യമായെന്നും ട്രംപ് വ്യക്തമാക്കി. ഫോർദോക്ക്, നതൻസ്, ഇസ്ഫഹാൻ തുടങ്ങിയ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ബോംബ് വർഷിച്ചത്.