വാഷിങ്ടൺ: ഇസ്രായേൽ സൈന്യത്തിന് മരണഗീതം പാടിയ ബ്രിട്ടീഷ് പോപ്പ് ഗായകരായ ബോബ് വിലന്റെ വിസ യുഎസ് റദ്ദാക്കി.
ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ 200,000-ത്തിലധികം ആളുകൾ പങ്കെടുത്ത സംഗീത പരിപാടിയിൽ ഇസ്രായേലി സൈന്യത്തിനെതിരെ ബോബ് വിലന്റെ ഗാനമാലപിച്ചത്.
ഇസ്രായേലി സൈന്യത്തിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടപടിയെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലൻഡൗ വ്യക്തമാക്കി.
വിസ റദ്ദാക്കിയ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണ് നടപടിയെന്നാണ് എതിർക്കുന്നവർ പറയുന്നത്. എന്നാൽ ഇത് ദേശീയ നയത്തിന്റെ ഭാഗമാണെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.