അമേരിക്കയിൽ റോഡപകടം. നാലം​ഗ കുടുംബത്തിന് ദാരുണാന്ത്യം. കാറിൽ ട്രക്കിടിച്ച് തീപിടിച്ച് അപകടം

ഡാലസിനടുത്ത് വെച്ച് കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് ‌അപകടമുണ്ടായത്. അപകടത്തിൽ കാറിന് തീ പിടിച്ചു. 

New Update
dd-vlc-snap--06552-1751938460766

വാഷിം​ഗ്ടൺ: അമേരിക്കയിലുണ്ടായ റോഡപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം.

Advertisment

ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. 

ഡാലസിനടുത്ത് വെച്ച് കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് ‌അപകടമുണ്ടായത്. അപകടത്തിൽ കാറിന് തീ പിടിച്ചു. 

അറ്റ്ലാന്റയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹങ്ങൾ പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോകും.

Advertisment