ആക്‌സിയം 4.അണ്‍ഡോകിങ് നാളെ. ഐഎസ്എസില്‍ ഇന്ന് യാത്രയയപ്പ്.മടങ്ങിയെത്തുന്ന യാത്രികര്‍ക്ക് 7 ദിവസം നിരീക്ഷണം

17 ദിവസങ്ങള്‍ക്ക് ശേഷമാണ് ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങുന്നത്.

New Update
1001095958

വാഷിങ്ടണ്‍: സ്വകാര്യ ബഹിരാകാശ ദൗത്യം ആക്‌സിയം മിഷന്‍ 4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള യാത്രികര്‍ നാളെ മടങ്ങും.

Advertisment

തിങ്കളാഴ് വൈകീട്ട 4.30ന് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോക്ക് ചെയ്യും.

ബഹിരാകാശ ദൗത്യത്തിന്റെ അണ്‍ഡോക്കിങ്ങ്, മടക്കയാത്രയുടെ പുറപ്പെടല്‍ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു.

 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങുന്നത്.

ആക്‌സിയം 4 ദൗത്യത്തിന്റെ പൈലറ്റുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയിലെ പരിചയസമ്പന്നനായ ബഹിരാകാശ സഞ്ചാരി കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സി പ്രോജക്റ്റിന്റെ ഭാഗമായ പോളണ്ടിലെ സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിവ്സ്‌കി, ഹംഗേറിയന്‍ ബഹിരാകാശ യാത്രികന്‍ ടിബോര്‍ കപു എന്നിവരുള്‍പ്പെട്ട സംഘത്തിന് ഇന്ന് യാത്രയയപ്പ് നല്‍കും.

 ജപ്പാന്‍ ബഹിരാകാശ യാത്രികന്‍ തക്കുവോ യവനിഷി കമാണ്ടറായ സംഘമാണ് യാത്രയയപ്പ് നല്‍കുക. ചടങ്ങില്‍ ആക്‌സിയം 4 ദൗത്യത്തിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ വിവരിക്കും.

Advertisment