ചൈനക്ക് തീരുവയിൽ ആനുകൂല്യം നൽകി അമേരിക്ക, ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ 3മാസം മരവിപ്പിച്ചു

തീരുവ 90 ദിവസത്തേക്ക് പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു.

New Update
trump

വാഷിംങ്ടൺ: ചൈനക്ക് തീരുവയിൽ ആനുകൂല്യം നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

Advertisment

ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു.

 ചൈനക്കെതിരെ ഇന്ന് മുതൽ 145 ശതമാനം തീരുവ പ്രാബല്യത്തിൽ വരേണ്ട തീരുമാനമാണ് നവംബർ വരെ നീട്ടിയത്. ചൈനക്ക് മേൽ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്.

 അമേരിക്കൻ ഉല്പന്നങ്ങൾക്ക് ചൈന 10 ശതമാനം തീരുവ ചുമത്താനുമാണ് തീരുമാനം.

ചൈനയുമായുള്ള ചർച്ചകൾ നല്ല നിലയിലാണെന്നും ചൈനയുമായി ഒരു വ്യാപാര കരാർ വളരെ അടുത്തുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.

Advertisment