മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ രഹസ്യ സേവന സുരക്ഷ പിൻവലിച്ച് ട്രംപ് ഭരണകൂടം. പ്രസിഡന്റ് ആയിരിക്കെ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചാണ് ട്രംപിന്റെ പുതിയ നടപടി

2025 ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ കമല ഹാരിസിന്റെ സുരക്ഷ ജൂലൈയിൽ അവസാനിച്ചു

New Update
US President Donald Trump (left) and former Vice President Kamala Harris

വാഷിംങ്ടൺ: ട്രംപ് ഭരണകൂടം കമല ഹാരിസിന്റെ രഹസ്യ സേവന സുരക്ഷ പിൻവലിച്ചതായി റിപ്പോർട്ട്. 

Advertisment

അമേരിക്കൻ നിയമം അനുസരിച്ച്, സ്ഥാനമൊഴിഞ്ഞ വൈസ് പ്രസിഡന്റിന് ആറു മാസത്തേക്ക് രഹസ്യ സേവന സുരക്ഷ നൽകണം എന്നാണ്.


പ്രസിഡന്റായിരുന്നവർക്ക് ആജീവനാന്ത സുരക്ഷ നൽകുന്നത്. എന്നാൽ, ബൈഡന്റെ ഭരണകാലത്ത് മുൻ വൈസ് പ്രസിഡന്റുമാർക്കുള്ള സുരക്ഷ ഒരു വർഷം ആക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു.


ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്, 2025 ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ കമല ഹാരിസിന്റെ സുരക്ഷ ജൂലൈയിൽ അവസാനിച്ചു എന്നാണ്. തുടർന്ന് ഈ സുരക്ഷ പിൻവലിക്കാനുള്ള ഉത്തരവ് അടുത്തിടെ പുറപ്പെടുവിച്ചതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം, ട്രംപിനെ കൊല്ലാൻ രണ്ട് ഗൂഢാലോചനകൾ നടന്നിരുന്നു. അത് രഹസ്യ സേവന വിഭാഗമാണ് പരാജയപ്പെടുത്തിയത്. പ്രസിഡന്റുമാരെ സംരക്ഷിക്കുന്നതാണ് രഹസ്യ സേവന വിഭാഗത്തിന്റെ പ്രധാന ചുമതലയായി കണക്കാക്കപ്പെടുന്നത്.

Advertisment