വാഷിങ്ടണില്‍ വന്‍ വിമാനദുരന്തം ഒഴിവായി. ദുരന്തം ഒഴിവായത് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ സമയോചിതമായ ഇടപെടലില്‍

ലൈം എയര്‍ ഫ്‌ലൈറ്റ് 563ആണ് റണ്‍വേ മുറിച്ചു കടക്കാന്‍ ഒരുങ്ങിയത്. ഇതിനിടെ മറ്റൊരു വിമാനം ടേക്ക് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. 

New Update
FLIGHT 2

വാഷിങ്ടണ്‍: വാഷിങ്ടണില്‍ വന്‍ വിമാനദുരന്തം ഒഴിവായത് ഭാഗ്യത്തിന്.

വാഷിങ്ടണിലെ ഗോന്‍സാഗ യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ബോള്‍ ടീമുമായി പറന്നുയര്‍ന്ന പ്രൈവറ്റ് ജെറ്റാണ് മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാന്‍ പോയത്. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ഇടപെടലിനെ തുടര്‍ന്നാണ് ദുരന്തം ഒഴിവാക്കിയത്.

Advertisment

മറ്റൊരു വിമാനം ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ പ്രൈവറ്റ് ജെറ്റ് റണ്‍വേയിലേക്ക് നീങ്ങുകയായിരുന്നു.


ദുരന്തം മുന്നില്‍കണ്ട എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ജീവനക്കാര്‍ ഉടന്‍ ഇക്കാര്യത്തില്‍ ഇടപെടുകയായിരുന്നു.


ലൈം എയര്‍ ഫ്‌ലൈറ്റ് 563ആണ് റണ്‍വേ മുറിച്ചു കടക്കാന്‍ ഒരുങ്ങിയത്. ഇതിനിടെ മറ്റൊരു വിമാനം ടേക്ക് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. 

ഇതിനിടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഫ്‌ലൈറ്റ് 563ന്റെ പൈലറ്റിനോട് വിമാനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു.


 ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Advertisment