എഐയുടെ ദാഹം തീർക്കാൻ കോടിക്കണക്കിന് ലിറ്റർ വെള്ളം; പരിസ്ഥിതി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണക്കുകളുമായി ഗൂഗിൾ

ആയിരക്കണക്കിന് സെര്‍വറുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുമ്പോള്‍ ഡാറ്റാ സെന്ററുകള്‍ക്കുള്ളില്‍ കഠിനമായ ചൂട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

New Update
Untitled

ലണ്ടന്‍: നമ്മള്‍ ഓരോ തവണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമ്പോഴും അതിന് പിന്നില്‍ വലിയൊരു പ്രകൃതിവിഭവ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് കണക്കുകള്‍.

Advertisment

ഗൂഗിളിന്റെ 2024-ലെ പരിസ്ഥിതി റിപ്പോര്‍ട്ട് പ്രകാരം, 2023-ല്‍ മാത്രം ഗൂഗിളിന്റെ ഡാറ്റാ സെന്ററുകള്‍ ഉപയോഗിച്ചു തീര്‍ത്തത് 610 കോടി ഗാലന്‍ (ഏകദേശം 2300 കോടി ലിറ്റര്‍) ശുദ്ധജലമാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം കൂടുതലാണ്.


ആയിരക്കണക്കിന് സെര്‍വറുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുമ്പോള്‍ ഡാറ്റാ സെന്ററുകള്‍ക്കുള്ളില്‍ കഠിനമായ ചൂട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഈ യന്ത്രങ്ങള്‍ ഉരുകിപ്പോകാതിരിക്കാന്‍ അവയെ തണുപ്പിക്കാനാണ് ജലം ഉപയോഗിക്കുന്നത്. ഇതില്‍ 80 ശതമാനത്തോളം വെള്ളം നീരാവിയായി അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടുന്നു.

പുനരുപയോഗിച്ച ജലത്തില്‍ കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ കൂടുതലായിരിക്കും. ഇവ യന്ത്രഭാഗങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ ആവരണം സൃഷ്ടിച്ച് മെഷീനുകള്‍ കേടുവരുത്താന്‍ കാരണമാകും. ഇത് ഒഴിവാക്കാനാണ് ചെലവ് കുറഞ്ഞ മാര്‍ഗ്ഗമെന്ന നിലയില്‍ മുനിസിപ്പല്‍ പൈപ്പുകളില്‍ നിന്നുള്ള ശുദ്ധജലം തന്നെ കമ്പനികള്‍ ഉപയോഗിക്കുന്നത്.


ഗൂഗിള്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന വെള്ളം അമേരിക്കയിലെ 41 ഗോള്‍ഫ് കോഴ്‌സുകള്‍ നനയ്ക്കാന്‍ ആവശ്യമായ അത്രയും വരും. മിക്കവാറും ഡാറ്റാ സെന്ററുകള്‍ സ്ഥിതി ചെയ്യുന്നത് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.


2028-ഓടെ എഐ ഡാറ്റാ സെന്ററുകളുടെ ജല ഉപഭോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഒരു ചെറിയ ടൗണിലെ 50,000 പേര്‍ക്ക് ഉപയോഗിക്കാവുന്ന അത്രയും വെള്ളമാണ് ഇത്തരം ഒരു ഫെസിലിറ്റിക്ക് മാത്രം വേണ്ടിവരുന്നത്.

Advertisment