/sathyam/media/media_files/2025/02/14/6xPv9iKoxv4B1p4Il3x1.jpg)
1400 പേർ കൊല്ലപ്പെട്ട ബംഗ്‌ളാദേശ് കലാപത്തിനുശേഷവും സമാധാന നോബൽ പുരസ്‌കാരജേതാവ് മുഹമ്മദ് യൂനുസ് ഭരിക്കുന്ന നാട്ടിൽ സമാധാനം പോയിട്ട് നിയമവാഴ്ചപോലുമില്ല. അടുത്തിടെ പുറത്തിറങ്ങിയ യു എൻ റിപ്പോർട്ടിൽ ബംഗ്ളാദേശ് അക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.
ഹിന്ദുക്കൾ,ക്രിസ്ത്യാനികൾ,അഹമ്മദിയ്യ മുസ്ലീങ്ങൾ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും തെരഞ്ഞു പിടിച്ച് തകർക്കുകയും അഗ്നിക്കിരയാക്കുകയും പെൺകുട്ടികളെയും സ്ത്രീകളെയും അതിക്രൂരമായി ഉപ ദ്രവിക്കുകയും ബലാൽസംഗം ചെയ്യുകയും നെറ്റിയിൽ പൊട്ടുതൊട്ട സ്ത്രീകളെ തെരുവിൽ വളഞ്ഞിട്ടു തല്ലുകയും ചെയ്യുന്നത് ഇന്നും സാധാരണമാണ്.
അക്രമികളിൽനിന്നും രക്ഷപെട്ട് ഇന്ത്യൻ അതിർത്തിയിൽക്ക ഴിയുന്ന ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങൾ ഭീതിമൂലം ഇപ്പോഴും സ്വന്തം മണ്ണിലേക്ക് മടങ്ങാൻ തയ്യറായിട്ടില്ല.
ന്യുനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയും സംരക്ഷ ണവും നൽകാൻ കഴിയാത്ത സർക്കാരിലെ അധികാരമോഹിയും വർഗീയതയുടെ പ്രതീകവുമായി മുഹമ്മദ് യൂനുസ് മാറപ്പെട്ടി രിക്കുന്നു.
അവാമി ലീഗിനെ പിന്തുണയ്ക്കുന്ന ന്യുനപക്ഷങ്ങളെ തെരഞ്ഞെ ടുത്ത് ആക്രമിക്കുന്ന സംഘങ്ങൾ ഇപ്പോഴും അവിടെ സജീവമാണ്.
ഷേഖ് ഹസീനയെ ഇന്ത്യയിൽ നിന്നും വിട്ടുനല്കണമെന്ന ഹർജിയു മായി യു എന്നിൽപ്പോയി തിരിച്ചടി വാങ്ങിയിട്ടും അതേ പല്ലവി ദിവസവും ആവർത്തിക്കുകയാണ് മുഹമ്മദ് യൂനുസ് സർക്കാരും ജമായത്തെ ഇസ്ലാമി സംഘടനയും സൈന്യവും.
ഷേഖ് ഹസീനയുടെ വിഷയം രണ്ടു രാജ്യങ്ങൾ തമ്മിലുള്ളതാ ണെന്നും തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്നും ഐക്യരാഷ്ട്രസഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രവുമല്ല ന്യുനപക്ഷ ങ്ങൾക്കെതിരെ നരനായാട്ടും അക്രമങ്ങളും നടത്തിയ ക്രിമിനലു കളെ അറസ്റ്റ് ചെയ്തു നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് യു എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെടുകയും ചെയ്തു.
അക്രമം അമർച്ചചെയ്യാനോ അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ ശ്രമിക്കാതെ തീവ്ര- വർഗീയവാദികൾക്ക് ബംഗ്ളാദേശ് സർക്കാർ സംരക്ഷണവും ഒത്താശയും ചെയ്യുന്ന വിഷയത്തിൽ ഇന്ത്യ ഇനി ശക്തമായ നിലപാടുമായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. കാരണം ഡൊണാൾഡ് ട്രംപ് അത്ത രമൊരു ഫ്രീ ഹാൻഡാണ് മോദിക്ക് നൽകിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us