/sathyam/media/media_files/2026/01/07/a5d815a0-1fae-4bd6-93b9-e666c4088232-2026-01-07-19-36-58.jpg)
ജിദ്ദ: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ പ്രസ്താവനകൾ ഒരു "ഭീഷണി" ആയി ടെഹ്‌റാൻ ഏറ്റെടുക്കുന്നുവെന്ന് ഇറാനിയൻ ആർമി കമാൻഡർ അമീർ ഹാതമി പറഞ്ഞു.
ഇറാനിയൻ രാജ്യത്തിനെതിരായ ശത്രുക്കളുടെ വാചാടോപം വർദ്ധിക്കുന്നത് ഒരു ഭീഷണിയായി തന്റെ രാജ്യം കണക്കാക്കുന്നതായും പ്രതികരണമില്ലാതെ അത് തുടരുന്നത് സഹിക്കാനാവില്ലെന്നും ഹാതമി പറഞ്ഞതായി ബുധനാഴ്ച ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
നിയമാനുസൃതമായ സ്വയം പ്രതിരോധത്തിനുള്ള മാർഗമായി മുൻകൂർ നടപടി സ്വീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇറാന്റെ സുപ്രീം പ്രതിരോധ സമിതി സൂചന നൽകിയാതായി റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും "ഭേദിക്കാൻ കഴിയാത്ത ഒരു ചുവന്ന വരയാണെന്നും, ഏതു ആക്രമണവും ശത്രുതാപരമായ ഏതൊരു പെരുമാറ്റവും തത്തുല്യവും ഉറച്ചതും നിർണ്ണായകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്നും" സുപ്രീം പ്രതിരോധ സമിതി പ്രസ്താവിച്ചതായാണ് റിപ്പോർട്ട്.
ഇനിയും ഇറാനിൽ പ്രതിഷേധക്കാർ കൊല്ലപ്പെട്ടാൽ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണിപ്പെടുത്തിയിരുന്നു.
അതോടൊപ്പം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനിയൻ പ്രതിഷേധക്കാർക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികരണമെന്നോണമാണ് സമിതിയുടെയും സേനാ നേതൃത്വത്തിന്റെയും പ്രതികരണങ്ങൾ വന്നത്.
കഴിഞ്ഞ ജൂണിൽ ഇറാനും ഇസ്രായേലും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിനു ശേഷമാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ മേൽനോട്ടത്തിൽ സുപ്രീം ഡിഫൻസ് കമ്മിറ്റി സ്ഥാപിതമായത്. പ്രതിരോധത്തിനും ആണവ സൗകര്യങ്ങൾക്കും നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും ശത്രുതാ നീക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നീക്കങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us