/sathyam/media/media_files/2026/03/02/war-field-2026-03-02-21-36-36.jpg)
റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ് - ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്.
സൗ​ദി അ​റേ​ബ്യ​യി​ലെ​യും കു​വൈ​റ്റി​ലെ​യും അ​മേ​രി​ക്ക​ൻ എം​ബ​സി​ക​ൾ​ക്കെ​തി​രേ ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ മേ​ഖ​ല പൂ​ർ​ണ​മാ​യും യു​ദ്ധ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.
മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം കൈ​വി​ട്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ​ശ്ചി​മേ​ഷ്യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രോ​ട് അ​ടി​യ​ന്ത​ര​മാ​യി രാ​ജ്യം വി​ടാ​ൻ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദേ​ശം ന​ൽ​കി.
ബ​ഹ്​റൈ​ൻ, കു​വൈ​റ്റ്, ഈ​ജി​പ്റ്റ്, ലെ​ബ​ന​ൻ, ഒ​മാ​ൻ, ഇ​റാ​ക്ക്, ഖ​ത്ത​ർ, സൗ​ദി, യു​എ​ഇ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ ല​ഭ്യ​മാ​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​ട​ൻ​ത്ത​ന്നെ മ​ട​ങ്ങ​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മോ​റ നം​ദാ​ർ അ​റി​യി​ച്ചു.
യു​എ​സ് എം​ബ​സി​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നും ആ​റ് യു​എ​സ് സൈ​നി​ക​രു​ടെ വീ​ര​മൃ​ത്യു​വി​നും ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്രസിഡന്‍റ് ട്രംപ് പ​റ​ഞ്ഞു.
ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക​നീ​ക്ക​ത്തി​ൽ ക​ര​സേ​ന​യെ നേ​രി​ട്ട് യു​ദ്ധ​ക്ക​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​വ​രി​ല്ലെന്നു ട്രം​പ് പറഞ്ഞു.
ഇ​റാ​നി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ നാ​ലു മു​ത​ൽ അ​ഞ്ച് ആ​ഴ്ച വ​രെ നീ​ണ്ടു​നി​ന്നേ​ക്കാ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​ലും കൂ​ടു​ത​ൽ കാ​ലം യു​ദ്ധം തു​ട​രാ​ൻ ത​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us