ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/02/05/YWgqUqk3SMY53beh8O3o.jpg)
വെസ്റ്റ് ബാങ്ക്:വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ചെക്ക് പോയിന്റിൽ പലസ്തീൻ യുവാവ് നടത്തിയ വെടിവെപ്പിൽ രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു.
Advertisment
ഇസ്രായേൽ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ പലസ്തീൻ അക്രമി കൊല്ലപ്പെട്ടു. ജെനിന് സമീപത്തുള്ള തയാസിർ ചെക്ക് പോയിന്റിലാണ് ആക്രമണമുണ്ടായത്.
ഇസ്രായേലി മാധ്യമമായ യെനെറ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം എട്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.
വെസ്റ്റ് ബാങ്കിൽ സുരക്ഷാ പരിശോധന കർശനമാക്കിയ ഇസ്രായേൽ നിലവിലുള്ള ചെക്ക് പോയിന്റുകൾക്ക് പുറമെ ഒരു ചെക്ക് പോയിന്റ് കൂടി സ്ഥാപിക്കുകയും ചെയ്തിരുന്നു.