ഗ്രൂപ്പ് ചാറ്റിലും ഓണ്‍ലൈന്‍ ഇന്‍ഡിക്കേറ്റര്‍; മാറ്റങ്ങളുമായി വാട്സാപ്പ്

New Update
Nbcgjj

വാട്സാപ്പിലെ ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, കോള്‍ എന്നിവയെയെല്ലാം കൂടുതല്‍ മികച്ചത്താന്‍ പ്രാപ്തമായ പുതിയ അപ്ഡേറ്റുകള്‍ എത്തി. ഗ്രൂപ്പ് ചാറ്റുകളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ഇന്‍ഡിക്കേറ്ററുകള്‍ ലഭ്യമായിരിക്കും. അതായത് ഗ്രൂപ്പില്‍ ആരെല്ലാമാണ് ഓണ്‍ലൈനില്‍ ഉള്ളതെന്ന് ഇന്‍ഡിക്കേറ്ററിലൂടെ വ്യക്തമാകും. ഇതു പ്രകാരം ഗ്രൂപ്പ് ചാറ്റുകള്‍ കൂടുതല്‍ ഫലവത്താക്കാം. ഗ്രൂപ്പിന്‍റെ പേരിനു താഴെ തന്നെ എത്ര പേര്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് കൂടി കാണാന്‍ സാധിക്കും.

Advertisment

ഗ്രൂപ്പ് ചാറ്റുകളില്‍ നോട്ടിഫൈ ഫോര്‍ എന്ന സെറ്റിങ്സും ലഭ്യമാകും. ഹൈലൈറ്റ്സ് വഴി നോട്ടിഫിക്കേഷന്‍ ചിലര്‍ക്ക് മാത്രമായി ചുരുക്കാം. ഇതിനായി @മെന്‍ഷന്‍ ഉപയോഗിക്കാം. ഓള്‍ ഉപയോഗിക്കുന്നതിലൂടെ നോട്ടിഫിക്കേഷന്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഗ്രൂപ്പുകള്‍ക്കു പുറമേ വ്യക്തിഗത ചാറ്റുകളിലും ഇനി ഇവന്‍റുകള്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. ഏറെ കാലത്തിനു ശേഷമുള്ള ഒരു ഇവന്‍റിന്‍റെ സമയവും തിയതിയും ഉള്‍പ്പെടുത്തി, ആവശ്യമെങ്കില്‍ മറ്റൊരാളെ കൂടി ഇന്‍വൈറ്റ് ചെയ്ത് പിന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഐഫോണില്‍ ഇനി മുതില്‍ സ്കാന്‍ ഡോക്യുമെന്‍റ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നേരിട്ട് രേഖകള്‍ സ്കാന്‍ ചെയ്ത് അയക്കാന്‍ സാധിക്കും. അതു പോയെ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജ് , കോള്‍ ആപ്ളിക്കേഷനായും വാട്സാപ്പ് ഉപയോഗിക്കാം.

വീഡിയോകോളുകളിലും മാറ്റങ്ങള്‍ ഉണ്ടണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വിഡിയോ കോളുകള്‍ സൂം ചെയ്ത് കാണാന്‍ സാധിക്കും. അതു പോലെ രണ്ടു പേര്‍ തമ്മിലുള്ള വാട്സാപ്പ് കോളിനിടെ ആഡ് ടു കോള്‍ ഓപ്ഷന്‍ വഴി മറ്റൊരാളെ കൂടി ഉള്‍പ്പെടുത്താനും സാധിക്കും.

വീഡിയോ കോളുകളുടെ ക്വാളിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. കോളുകള്‍ ഇടയ്ക്ക് കട്ട് ആകുന്നതും വീഡിയോ ഫ്രീസ് ആകുന്നതും പരമാവധി ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും.

ചാനലുകളില്‍ ഇനി മുതല്‍ നേരിട്ട് ശബ്ദം റെക്കോഡ് ചെയ്ത് പങ്കു വക്കാന്‍ സാധിക്കും. 60 സെക്കന്‍ഡില്‍ കുറവുള്ള ശബ്ദസന്ദേശം ആണ് ഇങ്ങനെ ഫോളോവേഴ്സുമായി പങ്കു വയ്ക്കാന്‍ കഴിയുക.

ചാനലുകളില വോയ്സ് മെസേജുകളുടെ ഉള്ളടക്കം ടൈപ്പ് ചെയ്ത നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കും. വോയ്സ് കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണെങ്കില്‍ ഈ ട്രാന്‍സ്ക്രിപ്റ്റ് ഗുണം ചെയ്യും.

ചാനലിന്‍റെ ക്യു ആര്‍ കോഡ് ചാനല്‍ അഡ്മിന് പങ്കു വയ്ക്കാന്‍ സാധിക്കും. ഇതിലൂടെ ഫോളോവേഴ്സിനെ വര്‍ധിപ്പിക്കാം.