വാഷിങ്ടൺ: ഇന്തോ-പസഫിക് തന്ത്രം നടപ്പിൽ വരുത്തിയപ്പോൾ ഇന്ത്യയുമായുള്ള ഉഭയകക്ഷി പങ്കാളിത്തം അഭൂതപൂർവമായ രീതിയിൽ വിപുലീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ബൈഡൻ ഭരണകൂടത്തിന്റെ വിദേശനയ തന്ത്രം ആരംഭിച്ചതിന്റെ രണ്ടാം വാർഷികത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സണാണ് ഇക്കാര്യം പറഞ്ഞത്. ഇന്തോ-പസഫിക് സ്ട്രാറ്റജി ആരംഭിച്ചതിന് ശേഷമുള്ള രണ്ട് വർഷത്തിനുള്ളിൽ യു.എസ് സഖ്യങ്ങളും കൂട്ടുകെട്ടും പുതിയ ഉയരങ്ങളിലെത്തിച്ചതായും അവർ പറഞ്ഞു.
ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്തോ പസഫിക് രാജ്യങ്ങളുമായി ബൈഡൻ ഭരണകൂടം ബന്ധം വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്.