ട്രംപ് -പുട്ടിൻ വിട്ടുവീഴ്ചയ്ക് തയ്യാറല്ല... ഡൊണാൾഡ് ട്രംപിന് മുന്നിൽ വ്യക്തമാക്കി വ്ലാദിമിർ പുട്ടിൻ, ട്രംപ് -പുട്ടിൻ കൂടിക്കാഴ്ചയിൽ ആരെന്തു നേടി ?കൂടിക്കാഴ്ചയിൽ ആരെന്തു നേടി ?

New Update
puttin trump

ആരും ഒന്നും നേടിയില്ല, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഫോർമുലകളൊന്നും ഉരുത്തിരിഞ്ഞു  വന്നതുമില്ല എന്നിരുന്നാലും വ്ലാദിമിർ പുട്ടിൻ അൽപ്പവും വിട്ടുവീഴ്ചയ്ക്കില്ല എന്ന സൂചന ഡൊണാൾഡ് ട്രംപിന് വ്യക്തമായി നൽകിയിരിക്കുകയാണ്.

ട്രംപ് ഉയർത്തിയ എല്ലാ അവകാശവാദങ്ങളും ഇതോടെ ആസ്ഥാനത്തായിക്കഴിഞ്ഞു. താൻ അധികാരത്തിൽ വന്നാൽ 24 മണി ക്കൂറിനകം റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന ആദ്യ വീരവാദം തന്നെ പൊള്ളയായിരുന്നെന്നുവെന്ന് അധികാരമേറ്റ് 7 മാസം തികയുമ്പോൾ ലോകത്തിനു ബോധ്യമായതാണ്.

നോബൽ സമ്മാനം നേടാനുള്ള ആദ്യശ്രമത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ തീർത്തും അസ്വസ്ഥനും ക്രൂദ്ധനുമാണ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ - പാക്ക് യുദ്ധവിരാമം നടത്തിയത് താനാണെന്ന ട്രംപിന്റെ അവകാ ശവാദം ഇന്ത്യ തള്ളിയത് ട്രമ്പിനേറ്റ കനത്ത പ്രഹരമായി മാറി.  പാക്കിസ്ഥാനോട് കൂടുതലടുപ്പവും ഇന്ത്യയോട് ശത്രുതയും കൂടാൻ ഇത് കാരണമായി. ഇപ്പോൾ റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനി പ്പിക്കാനുള്ള ശ്രമവും പാളിയതോടെ ട്രമ്പ് കടുത്ത നിരാശയിലാണ്.

പുട്ടിൻ നൽകിയ സന്ദേശം വളരെ വ്യക്തമാണ്. അമേരിക്കയെക്കാൾ തങ്ങൾ മുന്നിലല്ലെങ്കിലും ഒട്ടും പിന്നിലല്ലെന്ന് അദ്ദേഹം തെളിയിച്ചി രിക്കുന്നു. യുദ്ധക്കുറ്റവാളിയെന്ന നിലയിൽ അറസ്റ്റ് വാറണ്ട് നിലനി ൽക്കുന്നതി നാൽ ഉത്തരകൊറിയ, ബെലറൂസ് എന്നീ രാജ്യങ്ങളിൽ മാത്രം സന്ദർശനം ചുരുക്കിയ പുട്ടിൻ ഡൊണാൾഡ് ട്രംപിന്റെ ആതിഥ്യം സ്വീകരിച്ച് അലാസ്‌ക്കയിലെത്തിയതും അമേരിക്കൻ പ്രസിഡന്റിന്റെ ലാമോസണി ൽ യാത്ര ചെയ്തതും ചരിത്രമായി മാറിയിരിക്കുന്നു.

വ്ളാദിമിർ പുട്ടിൻ , ഡൊണാൾഡ് ട്രംപിനുമുന്നിൽ ഉന്നയിച്ച നിബന്ധനകൾ ഇപ്രകാരമാണ് ..

1. പുട്ടിന്റെ ആദ്യ നിബന്ധന , യുക്രെയ്ൻ നാറ്റോയിൽ അംഗമാകാൻ പാടില്ല .എന്നതായിരുന്നു കാരണം 2022 ൽ യുദ്ധം തുടങ്ങിയതുതന്നെ ഈ വിഷയവുമായി ബന്ധപ്പെട്ടാണ്.

2.  കരിങ്കടലിനോടുചേർന്ന ക്രീമിയ ഉൾപ്പെടെ നാല് പട്ടണങ്ങളും യുക്രേനിൽ നിന്നും റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങളും ഒരു കാരണ വശാലും വിട്ടുനൽകില്ല.

3. യുക്രേനിലെ Rare Earth Minaral കയറ്റുമതി പ്രത്യക്ഷമോ അപ്രത്യ ക്ഷമോ ആയ രീതിയിൽ നാറ്റോ രാജ്യ ങ്ങൾക്കു മാത്രമായി നൽകാൻ പാടുള്ളതല്ല.

4. അമേരിക്കയും  നാറ്റോ രാജ്യങ്ങളും റഷ്യയുടെ ബിസ്സിനസ്സ് അവകാശങ്ങൾ നിഷേധിക്കുന്നതും സുഹൃദ്‌രാജ്യമായ ഇന്ത്യക്കുമേൽ അനാവശ്യമായ താരിഫ് ചുമത്തുന്നതും ഉടനടി അവസാനിപ്പിക്കണം.

ഈ ആവശ്യങ്ങൾക്കുമുന്നിൽ നിസ്സഹായനായി നിൽക്കാനല്ലാതെ ഒരുറപ്പും നൽകാൻ അദ്ദേഹത്തിനാ യില്ല.നാറ്റോയുമായും യുക്രെനുമായും ചർച്ച ചെയ്ത് മുന്നോട്ടു പോകാമെന്ന മറുപടി മാത്രമേ നൽകാനായ തുമുള്ളു.

നാറ്റോ സഖ്യത്തിലെ 27 രാജ്യങ്ങളും റഷ്യക്കെതിരെ ഒറ്റക്കെട്ടായ നിലപാടാണ് കൈക്കൊള്ളുന്നത്. അംഗ രാജ്യമല്ലെങ്കിലും യുക്രെയ്ന് അതിൽ ഒട്ടും കുറയാത്ത പ്രാധാന്യമാണ് നാറ്റോ രാജ്യങ്ങൾ നൽകിയിരിക്കുന്നത്. ഭാവിയിൽ അംഗരാജ്യമാക്കാനും എല്ലാ നീക്കവും നടക്കുന്നു. അതാണ് റഷ്യക്ക് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതും.

നാറ്റോ രാജ്യങ്ങളുടെ ആണവ ആയുധ മിസൈൽ സംവിധാനങ്ങൾ തങ്ങളുടെ അതിർത്തിയോട് ചേർന്ന് സജ്ജമാകുന്ന കാര്യം ഓർക്കാൻ പോലും റഷ്യക്കാകില്ല. അതുകൊണ്ടുതന്നെ അവർ ഒത്തുതീർപ്പിനു തയ്യാറുമല്ല. മൂന്നര വർഷത്തെ പോരാട്ടം ലക്‌ഷ്യം കാണാതെ പിന്തിരിയില്ല എന്ന വാശിയിലുമാണ്.

ഇരുനേതാക്കളൂം തമ്മിലുള്ള 3 മണിക്കൂർ ചർച്ചയ്ക്കു ശേഷം പുറത്തുവന്നപ്പോൾ ഡൊണാൾഡ് ട്രംപിന്റെ ശരീരഭാഷയും മുഖഭാവവും തീർത്തും നിരാശയുടേതായിരുന്നു.

ഒത്തുതീർപ്പിനു റഷ്യ തയ്യറാകാത്ത പക്ഷം റഷ്യക്കും ഇന്ത്യക്കുoമേൽ  കൂടുതൽ ഉപരോധങ്ങൾ ഏർ പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയും അസ്ഥാനത്തായി.

സർവ്വോപരി പാക്കിസ്ഥാന്റെയും ഇസ്രയേലിന്റെയും പിന്തുണ യോടെയും, റഷ്യ -യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചുവെന്ന ക്രെഡിറ്റിലൂടെയും സമാധനത്തിനുള്ള നോബൽ പുരസ്ക്കാരം നേടാമെന്ന ഡൊണാൾഡ് ട്രംപിന്റെ ചിരകാലസ്വപ്നം പൊലിഞ്ഞതിന്റെ നിരാശ ട്രംപിന്റെ മുഖത്തും വാക്കുകളിലും പ്രകടമായി കാണാമായിരുന്നു.

Advertisment