/sathyam/media/media_files/2025/10/16/noorvalli-2025-10-16-20-35-27.jpg)
നൂർ വലി മഹ്‌സൂദ് ആള് ചില്ലറക്കാരനല്ല, ഗ്ലോബൽ ടെററിസ്റ്റായി പ്രഖ്യാ പിക്കപ്പെട്ട വ്യക്തിയാണ്. തലയ്ക്ക് 20 ലക്ഷമാണ് അമേരിക്ക വില യിട്ടിരിക്കുന്നത്.
'നൂർ വലി മഹ്‌സൂദ് ' ഇന്ന് തെഹ്‌രിക്കെ താലിബാൻ പാക്കിസ്ഥാൻ (TTP) യുടെ തലവനാണ്. തെഹ്‌രികെ എന്നാൽ പ്രക്ഷോഭം എന്നാ ണ് അർഥം. താലിബാൻ എന്നാൽ വിദ്യാർത്ഥി എന്നും. തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ എന്നാൽ പാക്കിസ്ഥാനിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭം എന്നാണ് അർത്ഥമാക്കുന്നത്.
പാക്കിസ്ഥാനിൽ പൂർണ്ണമായും അഫ്‌ഗാനിസ്ഥാനിലേതു പോലെയുള്ള ശരിയത്ത് നിയമത്തിലധിഷ്ഠിതമായ ഇസ്ലാമിക ഭരണം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയാണ് TTP.
2014 ഡിസംബർ 16 ന് പെഷവാറിലെ സൈനികസ്‌കൂൾ ആക്രമി ച്ച് 126 കുഞ്ഞുങ്ങളെ നിർദ്ദയം കൊ ലപ്പെടുത്തിയതാണ് ഇവർ നടത്തിയ ഏറ്റവും വലിയ ക്രൂരത. എന്നാൽ പിന്നീട് പൊതുജന ത്തെ ഒരു കാരണവശാലും ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്ന് ശപഥം ചെയ്ത TTP യുടെ ലക്‌ഷ്യം സൈനികരും പോലീസുമാണ്.
'നൂർ വലി മഹ്‌സൂദ് ' 2018 ലാണ് TTP യുടെ തലവനായി മാറുന്നത്. കാബൂളിലാണ് താമസം.അവിടെയാണ് പാക്കിസ്ഥാൻ ഒരാഴ്ചമുമ്പ് എയർ സ്ട്രൈക്ക് നടത്തിയത്. ആ ആക്രമണത്തിൽ 'നൂർ വലി മഹ്‌സൂദ് ' കൊല്ല പ്പെട്ടു എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. എന്നാൽ താലിബാൻ അത് നിഷേധിച്ചു.ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാൻ നൂർ വലി മഹ്‌സൂദിനെ കൊല്ലാൻ വ്യോമാക്രമണം നടത്തുന്നത്.ആദ്യത്തേത് 2018 ൽ ആയിരുന്നു.
1978 ൽ ദക്ഷിണ വസീറിസ്ഥാനത്തിൽ ജനിച്ച നൂർ വലി മഹ്‌സൂദ് മദ്രസകളിലാണ് വിദ്യാഭ്യാസം നേടിയ ത്.1990 മുതൽ 96 വരെ ഫൈസലാബാദ്,ഗുജ്‌റാവാല ,കറാച്ചി എന്നിവിടങ്ങളിലെ മദ്രസക ളിൽ പഠിച്ചശേഷം പഠനമുപേക്ഷിച്ച് അഫ്‌ഗാനിസ്ഥാനിൽപ്പോയി താലിബാനിൽ ചേർന്ന് നോർത്തേൺ അലയൻസിലെ അഹ മ്മ്ദ് ഷാ മസൂദിനെതിരായ യുദ്ധത്തിൽ പങ്കെടുത്തു.
1999 ൽ വീണ്ടും പാക്കിസ്ഥാനിൽ തിരിച്ചെത്തി ഡിഗ്രി പൂർത്തിയാ ക്കി. ഡിഗ്രി എന്നാൽ ഇസ്ലാമിക വിദ്വാൻ എന്നർത്ഥം വരുന്ന 'മുഫ്ത്തി ' യാണ് ആ ഡിഗ്രി. മുഫ്ത്തി നൂർ വലി മഹ്‌സൂദ് എന്നാ ണ് പിന്നീട് അറിയ പ്പെട്ടത്. 1999 മുതൽ 2001 വരെ വസീറിസ്ഥാനി ലെ ഇൻദാദ് ഉൽ ഉലൂം മദ്രസയിൽ ഇസ്ലാമിക് തിയോളജിയും പഠിച്ചു.
2003 ൽ TTP യുടെ മെഹ്‌സൂദ് ബ്രാഞ്ചിൽ ചേർന്ന് പ്രവർത്തിച്ചു. 2004 ൽ പാക്കിസ്ഥാൻ സൈന്യത്തെ ആക്ര മിച്ചു. 2013 ൽ TTP കറാച്ചി ചാപ്റ്ററിന്റെ തലവനായി.കിഡ്‌നാപ്പിംഗ് , ബാങ്ക് കവർച്ച, പണം ആവശ്യപ്പെട്ടുള്ള ഭീഷണികൾ ഇതൊക്കെയായിരുന്നു അവരുടെ ആദ്യകാല മുഖ്യതൊഴിൽ. പണം സമ്പാദിക്കാനും അതുവഴി ആയുധങ്ങൾ ശേഖരിക്കാനുമായിരുന്നു ഇതൊക്കെ.
2018 ൽ ഡ്രോൺ ആക്രമണത്തിൽ TTP തലവൻ ഖാലിദ് മഹ്‌സൂദ് കൊല്ലപ്പെട്ടതോടെ നൂർ വലി മഹ്‌സൂദ് TTP തലവനായി. നൂർ തലവനായശേഷമാണ് സാധാരണക്കാരെയും പൊതുജനത്തെയും TTP അപായപ്പെടുത്തില്ല എന്ന തീരുമാനം കൈക്കൊള്ളുന്നത്.
നൂർ വലി മഹ്‌സൂദ് 1990 ൽ അഫ്‌ഗാൻ സിവിൽ വാറിൽ പങ്കെടു ക്കുകയും 9/11നുശേഷം പൂർണ്ണമായും താലിബാനൊപ്പം നിലകൊ ള്ളുകയും ചെയ്തു. 2007 ൽ ബേനസീർ ഭൂട്ടോയെ കൊലപ്പെടുത്തിയ തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. അമേരിക്കയുടെ കളിപ്പാവ യായി ബേനസീർ മാറിയതാണ് കൊലയ്ക്ക് കാരണം എന്ന് പറയപ്പെടുന്നു.
2017 ൽ 690 പേജുകളുള്ള "ഇൻക്വിലാബ് ഇ മഹ്‌സൂദ് ,ബ്രിട്ടീഷ് രാജിൽ നിന്നും അമേരിക്കൻ സാമ്രാജ്യത്വം വരെ " എന്ന ഒരു പുസ്തകം നൂർ വലി മഹ്‌സൂദ് പ്രസിദ്ധീകരിച്ചു. പാക്കിസ്ഥാനെ മോചിപ്പിക്കുക എന്നതായിരുന്നു ആ രചനയിലെ മുഖ്യവിഷയം.
2019 അമേരിക്കയും 2020 ൽ ഐക്യരാഷ്ട്രസഭയും നൂർ വലി മഹ്‌സൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.2025 ഒക്ടോബർ 9 ന് TTP നടത്തിയ ആക്രമണത്തിൽ 11 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതാണ് ഇപ്പോൾ പാക്കിസ്ഥാനെ പ്രകോപിപ്പിച്ചതും അവർ കാബൂളിൽ നൂർ വലി മഹ്‌സൂദിനെക്കൊല്ലാൻ വ്യോമാ ക്രമണംനടത്തിയതും അതേത്തുടർന്ന് താലിബാനും - പാക്കി സ്ഥാൻ സൈന്യവും തമ്മിൽ സംഘട്ടനങ്ങളിലേക്ക് നീങ്ങിയതും..
TTP യെ ആയുധമുൾപ്പെടെനൽകി സഹായിക്കുന്നതും നൂർ വലി മഹ്‌സൂദുൾപ്പടെയുള്ള ഭീകരരെ കാബൂളിൽ ഒളിവിൽ പാർപ്പി ക്കുന്നതും അവർക്ക് പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ സഹായം നൽകുന്നതും അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരാണെന്ന് പാക്കിസ്ഥാൻ പലതവണ ആരോപിച്ചിട്ടുണ്ട്.