വിപിൻ ജോഷി... നേപ്പാളിൽ നിന്ന് അഗ്രികൾച്ചറിൽ ഡിഗ്രിയെത്ത് ഇസ്രായേലിൽ ഒരു കൃഷിഫാമിൽ ജോലി ചെയ്യവേ 2023 ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ബന്ദിയാക്കിയ ഏക ഹിന്ദു... ഇക്കഴിഞ്ഞ സെപ്റ്റംബർ 23 നു ഹമാസ് പുറത്തുവിട്ട ജീവിച്ചിരിക്കുന്ന ബന്ദികളിൽ വിപിനുമുണ്ടായിരുന്നു, എന്നാൽ ഇന്നലെ മോചിപ്പിച്ച 20 പേരിൽ വിപിനുണ്ടായിരുന്നില്ല, റെഡ് ക്രോസ്സിന് ഹമാസ് കൈമാറിയത് വിപിൻ ജോഷിയുടെ മൃതദേഹം; ഹമാസ് എന്തിനാണ് വിപിൻ ജോഷിയെ കൊലപ്പെടുത്തിയത് ?

New Update
VIPIN JOSHY

ഹമാസ് ഭീകരർ 2023 ഒക്ടോബർ 7 ന്  ഇസ്രായേലിൽ ഇരച്ചുകയറി 1200 പേരെ കൊലപ്പെടുത്തുകയും 251 ആളുകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തതിലെ ഏക ഹിന്ദുമത വിദ്യാർത്ഥിയായിരുന്നു 22 കാരനാ യിരുന്ന അഗ്രികൾച്ചർ വിദ്യാർത്ഥിയും നേപ്പാൾ സ്വദേശിയുമായിരുന്ന വിപിൻ ജോഷി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 23 നു ഹമാസ് പുറത്തുവിട്ട ജീവിച്ചിരി ക്കുന്ന ബന്ദികളിൽ വിപിനുമുണ്ടായിരുന്നു. എന്നാൽ ഇന്നലെ മോചിപ്പിച്ച 20 പേരിൽ വിപിനുണ്ടായിരുന്നില്ല. ഇന്ന് ഹമാസ് വി പിൻ ജോഷിയുടെ മൃതദേഹമാണ് റെഡ് ക്രോസ്സിനു കൈമാറി യത്.

Advertisment

2



വിപിന്റെ കുടുംബം വലിയ പ്രതീക്ഷയിലായിരുന്നു.. ഇക്കഴിഞ്ഞ സെപ്റ്റംബർ 23 വരെ ജീവനോടെയു ണ്ടായിരുന്ന വിപിന് പിന്നീട് കേവലം 20 ദിവസത്തിനുള്ളിൽ എന്ത് സംഭവിച്ചു ? എങ്ങനെ കൊ ല്ലപ്പെട്ടു ?

വിപിൻ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെപ്പറ്റി ഹമാസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.വിപിനെ കൊലപ്പെടുത്തിയതോ അതോ മര ണപ്പെട്ടതോ എന്ന കാര്യത്തിലും വ്യക്തതയില്ല.

9



ഒരിക്കൽ വിപിൻ, ഗാസയിലെ ഒരാശുപത്രിയിൽ കഴിയുന്ന ചിത്രം പുറത്തുവിട്ട ഹമാസ് പിന്നീട് വിപിൻ തൻ്റെ പേരും മേൽവിലാസ വും വെളിപ്പെടുത്തുന്ന വിഡിയോയും പുറത്തുവിട്ടിരുന്നു..

വിപിൻ ജോഷി നേപ്പാളിൽ നിന്ന് അഗ്രികൾച്ചറിൽ ഡിഗ്രിയെ ടുത്തശേഷം ഇസ്രായേലിൽ ഒരു കൃഷിഫാമിൽ ജോലിചെയ്യുക യായിരുന്നു.

2023 ഒക്ടോബർ 7 ന് ഹമാസ് ഭീകരർ വിപിൻ ജോലിചെയ്ത കൃഷി ഫാമിൽ ഇരച്ചുകയറി 10 നേപ്പാൾ സ്വദേ ശികളെയാണ് വെടിവച്ചു കൊന്നത്. ഹമാസ് ഭീകരർക്കുനേരെ കയ്യിൽക്കിട്ടിയ ഒരു ഗ്രനേഡ് വലിച്ചെറിഞ്ഞ വിപിൻ അതുവഴി അവിടെയുണ്ടായിരുന്ന നിര വധി നേപ്പാൾ സ്വദേശികൾക്ക് രക്ഷപെടാൻ വഴി ഒരുക്കി യിരുന്നു.

5 (1)



ഒളിച്ചെങ്കിലും വിപിൻ സ്വയം രക്ഷപെടാനാകാതെ പിടിക്കപ്പെട്ട പ്പോഴേക്കും ജീവനോടെ ഫാമിൽ അവ ശേഷിച്ച തൻ്റെ നാട്ടുകാരെ യെല്ലാം അവിടെനിന്നും ഓടിയകലാൻ കാരണമായത് ആ ആത്മ ധൈര്യം ഒന്നുകൊണ്ടുമാത്രമായിരുന്നു.

ഹമാസിന് വിപിനോട് വെറുപ്പുണ്ടാകേണ്ടകാര്യമില്ലായിരുന്നു. എത്രയോ ദൂരമകലെനിന്നും ജോലിചെയ്യാൻ വന്നു എന്നതല്ലാതെ മറ്റു തെറ്റുകുറ്റങ്ങളൊന്നും വിപിനുമേൽ ആരോപിക്കാനുമില്ല.

വിപിന്റെ അമ്മ പത്മ ജോഷി സഹോദരി പുഷ്പയെയും (17)  ഇസ്രാ യേൽ സർക്കാർ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം ഇസ്രായേലിലേക്ക് കൊണ്ടുപോകുകയും വിപിൻ ജോലിചെയ്ത ഫാം ഹൗസും താമ സിച്ച സ്ഥലവുമൊക്കെ അവ ർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

69665502_6



ടെൽ അവീവിലെ ഹോസ്റ്റേജ് സ്ക്വയറിൽ അന്ന് നടന്ന ബന്ദി കളുടെ മോചനവുമായി ബന്ധപ്പെട്ട റാലിയിലും അമ്മയും മകളും പങ്കെടുക്കുകയുണ്ടായി.

മടങ്ങുമ്പോൾ വിപിന്റെ അമ്മ പത്മാ ജോഷി ,ബെൻ ഗുരിയൻ എയർ പോർട്ടിൽ വച്ച് കരഞ്ഞുകൊണ്ട് ഹമാ സിനോട്‌നടത്തിയ അഭ്യർത്ഥന വളരെ ഹൃദയസ്പര്ശിയായിരുന്നു..

 "അറിഞ്ഞോ അറിയാതെയോ നിങ്ങൾക്ക് ഒരു ദോഷവും ചെയ്തിട്ടി ല്ലാത്ത എന്റെ കുഞ്ഞിനെ വെറുതേ വിടാനുള്ള ദയയുണ്ടാകണം " ഇതായിരുന്നു ആ അമ്മയുടെ ഹൃദയത്തിൽ നിന്നുവന്ന വാക്കു കൾ.

000_34UH4RX



എല്ലാം വിഫലമായി. വിപിൻ ഇന്ന് ജീവിച്ചിരിപ്പില്ല. വിപിന്റെ കുടുംബം ആകെ തകർന്നിരിക്കുകയാണ്. കുടുംബത്തിന്റെ ഏക അത്താണിയായ ആ മകൻ അകാരണമായി കൊല്ലപ്പെട്ട വേദന യിൽ ആ കുടുംബ ത്തോടൊപ്പം മുഴുവൻ നേപ്പാൾ ജനതയും പങ്കു ചേർന്നുകഴിഞ്ഞുവെങ്കിലും വിപിൻ അവരുടെയെല്ലാം മനസ്സി ൽ ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്.

Advertisment