യുക്രെയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലിൻസ്കി യുമായി നടത്തിയ വാക്‌യുദ്ധം: അമേരിക്കയിൽ ട്രംപിനെതിരെ വ്യാപക പ്രതിഷേധം

New Update
trump protest
യു എസ് : കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡണ്ട് ജെഡി വെൻസ് എന്നിവർ യുക്രെയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലിൻസ്കി യുമായി നടത്തിയ വാക്‌യുദ്ധം ഇപ്പോൾ അമേരിക്കയിൽ പ്രതിഷേധമായി അലയടി ക്കുകയാണ്.


ന്യുയോർക്ക്, ലോസ് ആഞ്ചലസ്‌ ,ബോസ്റ്റൺ തുടങ്ങിയ സ്ഥലങ്ങ ളിൽ യുക്രേനെ പിന്തുണച്ചുകൊണ്ട് പ്രകടന ങ്ങൾ നടക്കുകയു ണ്ടായി. ആളുകൾ യുക്രെന് അനുകൂലമായ മുദ്രാവാക്യങ്ങളെഴു തിയ പ്ലക്കാർഡുകളും കയ്യിൽപ്പിടിച്ചായിരുന്നു പ്രതിഷേധം.
കൗതുകകരമായ മറ്റൊരു വസ്തുത, ജനരോഷം ഏറ്റവും കൂടുതൽ ഇപ്പോൾ നേരിടേണ്ടിവരുന്നത് ട്രംപി നെ ക്കാൾ വൈസ് പ്രസിഡണ്ട് ജെഡി വെൻസ് ആണ്.

വാർമോണ്ടിലെ ബെറ്സ്‌ഫീൽഡിൽ അവധി ആഘോഷിക്കാനും സ്കീയിങ് നടത്താനായി കുടുംബത്തോടൊപ്പമെത്തിയ വൈസ് പ്രസിൻഡന്റിന് വ്യാപക ജനപ്രതി ഷേധം മൂലം അവിടം വിട്ടുപോകേണ്ടിവന്നു എന്നുമാത്രമല്ല അദ്ദേഹവും കുടുംബവും ഇപ്പോൾ ഏതോ അജ്ഞാതകേ ന്ദ്രത്തി ലാണ് കഴിയുന്നത് എന്നും അറിയുന്നു.


സെലൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയിൽ ജെഡി വെൻസ് എല്ലാ മര്യാദകളും ലംഘിച്ചുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.


അമേരിക്കൻ വൈസ് പ്രസിഡന്റിനെ അപമാനിക്കുന്ന തരത്തി ലുള്ള നിലപാടുകൾ നമ്മുടെ പ്രവിശ്യയിലെ ജനങ്ങളിൽനിന്നു ണ്ടാകാൻ പാടില്ലെന്ന വർമോണ്ട് ഗവർണ്ണർ ഫിൽ സ്‌കാട്ടിന്റെ അഭ്യർത്ഥന ജനം അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു.

അമേരിക്കൻ പ്രസിഡണ്ട് ട്രംപ്, വൈസ് പ്രസിഡണ്ട് വെൻസ് എന്നിവരുടെ ജനപിന്തുണ അമേരിക്കയിൽ സെലിൻസ്കിയുമാ യുള്ള മീറ്ററിംഗിനുശേഷം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.
Advertisment