ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിനു സമീപം കാട്ടുതീയില്‍ 5 പേര്‍ മരിച്ചു. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. 70,000 ത്തോളം ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
ശക്തമായ കാറ്റില്‍ തീ അണയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാറ്റിനെത്തുടര്‍ന്ന് തീ കൂടുതല്‍ രൂക്ഷമായി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കാലിഫോര്‍ണിയയിലെ സാന്റാ മോണിക്ക ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച് തീപിടിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗോവിന്‍ ന്യൂസോനും ബൈഡനൊപ്പം ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ അവസ്ഥയും തീ അണക്കാനുള്ള ശ്രമങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും അറിയിച്ചു.
മേഖലയ്ക്ക് സഹായം നല്‍കുമെന്ന് ബൈഡന്‍ വാഗ്ദാനം ചെയ്തു. നേരത്തെ ജനുവരി 6 ന് ലോസ് ഏഞ്ചല്‍സില്‍ ബൈഡന്‍ ഒരു പരിപാടി നടത്താനിരുന്നെങ്കിലും ശക്തമായ കാറ്റ് കാരണം അത് റദ്ദാക്കേണ്ടിവന്നിരുന്നു. ജനുവരി ഏഴിനാണ് കാട്ടുതീ ആരംഭിച്ചത്.
പസഫിക് പാലിസേഡിലെ 12,000 ഏക്കറിലാണ് തീപിടുത്തം ഉണ്ടായത്. സാന്താ മോണിക്കയ്ക്കും മാലിബുവിനും ഇടയിലുള്ള മനോഹരമായ പ്രദേശമാണിത്.
നിരവധി ഹോളിവുഡ് സിനിമ, ടെലിവിഷന്‍, സംഗീത താരങ്ങള്‍ താമസിക്കുന്ന സ്ഥലമാണിത്. ജാമി ലീ കര്‍ട്ടിസ്, മാന്‍ഡി മൂര്‍, മരിയ ഷ്രിവര്‍ തുടങ്ങി നിരവധി പ്രശസ്തരായ ആളുകളും ഇവിടെ താമസിക്കുന്നു
തീപിടിത്തത്തെ തുടര്‍ന്ന് എല്ലാവര്‍ക്കും വീടുവിട്ടിറങ്ങേണ്ടി വന്നു. ഹോളിവുഡിലെ പല പരിപാടികളും തല്‍ക്കാലം റദ്ദാക്കിയിട്ടുണ്ട്.
രണ്ടാമത്തെ തീപിടുത്തത്തിൽ 2000 ഏക്കറിലധികം സ്ഥലത്തേക്ക് തീ പടർന്നു. മൂന്നാമത്തെ തീപിടിത്തത്തിൽ സാൻ ഫെർണാണ്ടോ താഴ്‌വരയിലെ സിൽമറിൽ 500 ഏക്കറിലധികം പ്രദേശം തീ വിഴുങ്ങി.
മൂന്ന് തീപിടിത്തങ്ങളും നിയന്ത്രണവിധേയമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഉത്തരവുകൾ ശ്രദ്ധിക്കാതിരുന്ന നാട്ടുകാർക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പ്രദേശം അപകടനില തരണം ചെയ്തിട്ടില്ലെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.