ന്യൂ യോർക്ക് ലോംഗ് ഐലൻഡിലെ സൗത്ത് ഷോറിൽ നിരവധി കാട്ടുതീകൾ കത്തുന്നതിനാൽ ഗവർണർ കാത്തി ഹോക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൈൻ ബാരൻസിൽ കത്തിയാളുന്ന തീ സൺറൈസ് ഹൈവെയിൽ മൈലുകൾ നീളത്തിൽ വ്യാപിച്ചു. ഗവർണർക്കു പുറമെ സതാംപ്ടനും പ്രാദേശികമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സഫോക് കൗണ്ടി എക്സിക്യൂട്ടീവ് ഡയറക്റ്റർ എഡ് റൊമാനിക്കു താൻ സ്റ്റേറ്റിന്റെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്തെന്നു ഹോക്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. നാഷനൽ ഗാർഡ് ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ട്. പല സ്റ്റേറ്റ് ഏജൻസികളും രംഗത്തുണ്ട്.കാട്ടുതീയിൽ ഒന്നോ രണ്ടോ വീടുകൾ നശിച്ചെന്നു അവർ പറഞ്ഞു. ഒരു കെമിക്കൽ ഫാക്ടറിക്കും ഗബ്രെസ്‌കി വിമാനത്താവളത്തിനും ഭീഷണിയുണ്ട്. സൺറൈസ് ഹൈവെ അടച്ചു.
ഫാക്ടറിക്കും ഗബ്രെസ്‌കി വിമാനത്താവളത്തിനും ഭീഷണിയുണ്ട്. സൺറൈസ് ഹൈവെ അടച്ചു. ശക്തമായ കാറ്റുണ്ട്, അന്തരീക്ഷത്തിൽ ഈർപ്പം കുറവാണ് താനും.
പൊള്ളലേറ്റ ഒരു അഗ്നിശമന സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നു റൊമാനി പറഞ്ഞു.
മുഖത്താണ് പൊള്ളൽ. രണ്ടു കെട്ടിടങ്ങളും കത്തി. "തീ നിയന്ത്രണത്തിൽ ആയിട്ടില്ല. കാറ്റു ശക്തമായതിനാൽ ഞായറാഴ്ചയും തീ കെടുത്താൻ കഴിഞ്ഞെന്നു വരില്ല."അന്തരീക്ഷമാകെ പുക നിറഞ്ഞെന്നു സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ കാണാം.