വിൻഡ്ഹോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിച്ച മിറാബിലിസ്' ലഭിച്ചു.
നമീബിയൻ പ്രസിഡന്റ് നെതുംബോ നന്ദി-ൻഡൈത്വയാണ് പുരസ്‌കാരം സമ്മാനിച്ചത്. അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഭാഗമായാണ് മോദി നമീബിയയിലെത്തിയത്.
2014 മെയ് മാസത്തിൽ അധികാരമേറ്റതിനുശേഷം ഒരു വിദേശ ഗവൺമെന്റ് പ്രധാനമന്ത്രി മോദിക്ക് നൽകുന്ന 27-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.
പ്രധാനമന്ത്രിയുടെ നമീബിയയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ പ്രധാനമന്ത്രിയാണ് നമീബയിൽ സന്ദർശനം നടത്തുന്നത്.