/sathyam/media/media_files/2025/12/23/winston-peters-2025-12-23-15-12-39.jpg)
ഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെതിരെ (എഫ്ടിഎ) രൂക്ഷവിമര്‍ശനവുമായി ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് രംഗത്തെത്തി.
ഈ കരാര്‍ സ്വാതന്ത്ര്യമോ നീതിയോ ഉള്ളതല്ലെന്നും ന്യൂസിലന്‍ഡിന് വലിയ നഷ്ടമുണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെ പങ്കുവെച്ച വിശദമായ കുറിപ്പിലാണ് അദ്ദേഹം തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്.
ന്യൂസിലന്‍ഡിലെ ഭരണസഖ്യത്തിലെ പ്രധാന പങ്കാളിയായ 'ന്യൂസിലന്‍ഡ് ഫസ്റ്റ്' പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് പീറ്റേഴ്‌സ്.
കുടിയേറ്റം, നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യക്ക് വലിയ ഇളവുകള്‍ നല്‍കിയ കരാര്‍, ന്യൂസിലന്‍ഡിന്റെ പ്രധാന കയറ്റുമതി മേഖലയായ ക്ഷീരോല്പന്നങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂസിലന്‍ഡ് കര്‍ഷകര്‍ക്ക് ഇത് വലിയ തിരിച്ചടിയാണെന്നും ഗ്രാമീണ മേഖലയില്‍ ഈ കരാറിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us