/sathyam/media/media_files/2025/07/30/wmc-2025-07-30-21-01-40.webp)
ബാങ്കോക്ക്: മലയാളി വിദ്യാർഥികൾക്ക് വിദേശത്ത് മികച്ച പഠന സൗകര്യമൊരുക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍. നഴ്സിംഗ് പഠനത്തിനായി ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളത്തിൽ നിന്നുള്ള 100 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഅവസരം ലഭിക്കുക. 14 ജില്ലകളില്‍ നിന്നുമായി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് സെലക്ഷന്‍ കമ്മിറ്റിയാണ്.
ബാങ്കോക്കില്‍ നടന്ന പതിനാലാം വാര്‍ഷിക സമ്മേളനത്തില്‍ കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഡോ.ബാബു സ്റ്റീഫന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിശദ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭാരവാഹികൾ :
ഡോ.ബാബു സ്റ്റീഫന്‍ (പ്രസിഡന്റ്), ഷാജി മാത്യു (കൗണ്‍സില്‍ സെക്രട്ടറി ജനറല്‍), സണ്ണി വെളിയത്ത് (ട്രഷറര്‍), ജെയിംസ് കൂടല്‍ (വൈസ് പ്രസിഡന്റ് അഡ്മിന്‍), സുരേന്ദ്രന്‍ കണ്ണാട്ട് (വൈസ് ചെയര്‍മാന്‍), സെലീന മോഹന്‍ (വിമന്‍സ് ഫോറം ചെയര്‍മാന്‍), ഷീല റെജി (വിമന്‍സ് ഫോറം പ്രസിഡന്റ്), രേഷ്മ റെജി (യൂത്ത് ഫോറം പ്രസിഡന്റ്) തുടങ്ങിയ ഭാരവാഹികളും ചുമതലയേറ്റു.
മുന്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ ചെയര്‍മാനായി തുടരും. ജോണ്‍ ബ്രിട്ടാസ് എംപി, മുന്‍ എംപി കെ. മുരളീധരന്‍, മുരുകന്‍ കാട്ടാക്കട, നടി സോനാ നായര്‍, നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
ബിസിനസ് ഫോറം അവാര്‍ഡുകള്‍ അമേരിക്കന്‍ വ്യവസായി ജിം ജോര്‍ജ്, തോമസ് മൊട്ടക്കല്‍, ജെയിംസ് കുടല്‍ ഷാജി മാത്യു, സുരേന്ദ്രന്‍ കണ്ണാട്ട്, സുകേഷ് ദുബായ് എന്നിവര്‍ വിശിഷ്ടാതിഥികളില്‍ നിന്ന് സ്വീകരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അജോയ് കല്ലന്‍ കുന്നില്‍, മറ്റ് സംഘാടകരെയും ചടങ്ങില്‍ ആദരിച്ചു.