/sathyam/media/media_files/2026/01/10/untitled-2026-01-10-14-44-27.jpg)
ടെഹ്‌റാന്‍: ഇറാനില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രങ്ങള്‍ പരസ്യമായി കത്തിക്കുകയും, ആ തീയില്‍ നിന്ന് സിഗരറ്റ് കൊളുത്തുകയും ചെയ്യുന്ന വനിതകളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു.
രാജ്യത്തെ കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങളെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങളെയും വെല്ലുവിളിക്കുന്ന ഒരു വിപ്ലവമായാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്.
ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഇറാനില്‍ പരമോന്നത നേതാവിന്റെ ചിത്രം നശിപ്പിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകള്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നത് സാമൂഹികമായി വലിയ തോതില്‍ നിയന്ത്രിക്കപ്പെട്ടിട്ടുള്ള കാര്യവുമാണ്.
ഈ രണ്ട് വിലക്കുകളെയും ഒരേസമയം ലംഘിച്ചുകൊണ്ടാണ് ഇറാനിയന്‍ യുവതികള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചും മുടി മുറിച്ചും മുന്‍പ് നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ പുതിയ രീതിയും വിലയിരുത്തപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us