/sathyam/media/media_files/2025/10/14/afganisthan-jlhjk-2025-10-14-19-38-26.jpg)
പാക്കിസ്ഥാനിൽ അഫ്ഗാനിസ്ഥാൻ സ്ഫോടനം നടത്തിയെന്ന വാദം തള്ളി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖി
മൗലവി അമീർ ഖാൻ മുത്താഖിയുടെ വാക്കുകൾ
" ഞങ്ങൾ പാക്കിസ്ഥാനുമായി മാത്രമല്ല മറ്റുള്ള 5 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. ചൈന,ഇറാൻ, Turkmenistan, Uzbekistan, Tajikistan എന്നിവയാണ് ആ രാജ്യങ്ങൾ. അവർക്കാർക്കും ഞങ്ങളു മായി ഒരു പ്രശ്നവുമില്ല. ഞങ്ങളുമായി വളരെ സൗഹൃദത്തിലും അതുവഴി സന്തോഷത്തിലുമാണ് ആ രാജ്യങ്ങൾ. 40 വർഷത്തെ അശാ ന്തിക്കുശേഷം കഴിഞ്ഞ 4 വർഷമായി അഫ്‌ഗാനിസ്ഥാനിൽ സമാധാനം കൈവന്നിരിക്കുന്നു. ലഹളയോ അ ക്രമമോ ഇക്കാല യളവിൽ ഉണ്ടായിട്ടില്ല.ഒരു വെടിവയ്പ്പോ ലാത്തിചാർജോ പോലും നടക്കുന്നില്ല. ജനം പൂർണ്ണ മായും ഞങ്ങളുടെ ഭരണത്തിൽ ഹാപ്പി യാണ്.ഞങ്ങളുടെ രാജ്യത്ത് ഒരു തീവ്രവാദഗ്രൂപ്പും പ്രവർത്തിക്കു ന്നില്ല.
പാക്കിസ്ഥാനുമായി ഞങ്ങൾ ഏതാണ്ട് 2600 കിലോമീറ്റർ അതിർ ത്തി പങ്കിടുന്നുണ്ട്. മലനിരകളാൽ ചുറ്റപ്പെട്ട അതിർത്തി കടന്ന് ഏകദേശം 500 കിലോമീറ്റർ പാക്കിസ്ഥാനിൽപ്പോയി സ്ഫോടനം നടത്തിയിട്ട് തിരികെ 500 കിലോമീറ്റർ താണ്ടി ഭീകരർ അഫ്ഗാനി സ്ഥാനിൽ തിരിച്ചെത്തുന്നു എന്ന കഥ ലോകത്താരെങ്കിലും വി ശ്വസി ക്കുമോ ? ഞങ്ങളെക്കാൾ മികച്ച ഇന്റലിജൻസ്, ISI , സൈ ന്യം, ഡ്രോണുകൾ,ജെറ്റുകൾ, റോക്കറ്റുകൾ, മിസൈ ലുകൾ, നിരീക്ഷണസംവിധാനങ്ങൾ എല്ലാം കൈവശമുള്ള പാക്കിസ്ഥാൻ നടത്തുന്ന ഈ അവകാശവാദം പച്ച ക്കള്ളമാണ്.
പാക്കിസ്ഥാനിലാണ് TTP ,BLA ,ISI തുടങ്ങിയ സംഘങ്ങൾ പ്രവർത്തി ക്കുന്നത്. ഇന്ത്യയിലും കാശ്മീരിലും ഭീക രവാദം നടത്താൻ പാക്കി സ്ഥാൻ - പഞ്ചാബിൽ പ്രവർത്തിക്കുന്ന ലഷ്‌ക്കർ ഏ തോയബ, ജെയ്ഷ് ഏ മുഹ മ്മദ്,ഹിസ്ബുൾ മുജാഹിദീൻ സംഘടനകൾക്ക് പാക്കിസ്ഥാൻ സഹായം നല്കുന്നതുപോലെ TTP ,BLA ,ISI ഗ്രൂപ്പുക ൾക്ക് ഞങ്ങൾ സഹായമോ താവളമോ സംരക്ഷണമോ നൽകു ന്നില്ല."