New Update
/sathyam/media/media_files/2025/07/20/new-project-93-1-2025-07-20-08-33-38.jpg)
ഹാലോങ് ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് മറിയാൻ കാരണമായത്. ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളുമായി യാത്രചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.
Advertisment
വണ്ടർ സീസ് എന്ന ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നുവെന്നും കൊടുങ്കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്നും വിയറ്റ്നാമീസ് ബോർഡർ ഗാർഡുകളുടെയും നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നു.
കാണാതായവരെ കണ്ടെത്താൻ രാത്രി വരെ രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. അപകടസമയത്ത് ശക്തമായ മഴയും ഇടിയും മിന്നലും വലിപ്പമുള്ള ആലിപ്പഴ വർഷവും ഈ സമയത്ത് ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.