ബാങ്കോക്ക്: അരനൂറ്റാണ്ടിലേറെക്കാലം സാഹിത്യ-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ മുൻ പ്രവാസിയും WMC മലബാർ പ്രൊവിൻസ് വൈസ് പ്രസിഡണ്ടുമായ ഹസ്സൻ തിക്കാടിയെ വേൾഡ് മലയാളി കൗൺസിലിന്റെ ബേങ്കൊക്കിൽ നടക്കുന്ന ദ്വിവാർഷിക സമ്മേളനത്തിൽ ആദരിച്ചു.
ലോകത്തിലെ 52 രാജ്യങ്ങളിൽ നിന്നെത്തിയ 550 പ്രതിനിധികൾ പങ്കെടുത്ത പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഹസ്സൻ തിക്കോടിയുടെ 4 പുസ്തകങ്ങൾ ചടങ്ങിൽ വെച്ച് ഗ്ലൊബൽ പ്രസിഡണ്ട് തോമസ് മുട്ടങ്ങലിനു കൈമാറി.
ചടങ്ങിൽ ഗ്ലൊബൽ ലീഡേസുമാരോടൊപ്പം ഇന്ത്യാ റീജിയൻ ജെനറൽ സിക്രട്ടറി രാമചന്ദ്രൻ പേരാബ്രയും മലബാർ പ്രൊവിൻസ് വനിതാ വിഭാഗം പ്രസിഡണ്ട് ലളിതാ രാമചന്ദ്രനും തിരുക്കൊച്ചി പ്രൊവിൻസ് പ്രസിഡണ്ട് ജോസഫ് മത്യു ഒപ്പം മറ്റു ഗ്ലൊബൽ പ്രതിനിധികളും സന്നിഹിതരായിരുന്നു.