രണ്ടാം ലോക മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് പാരീസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് സ്റ്റേഷനിൽ കണ്ടെത്തി

ഈ കണ്ടെത്തല്‍ പ്രാദേശിക മെട്രോ സര്‍വീസുകളെയും യൂറോസ്റ്റാര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ദേശീയ, അന്തര്‍ദേശീയ ട്രെയിനുകളെയും ബാധിച്ചു. 

New Update
World War

പാരീസ്: പാരീസിലെ തിരക്കേറിയ ഗാരെ ഡു നോര്‍ഡ് സ്റ്റേഷനില്‍ ട്രാക്കുകള്‍ക്ക് സമീപം ബോംബ് കണ്ടെത്തി. ഇതെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഫ്രഞ്ച് ദേശീയ റെയില്‍വേ കമ്പനിയായ ട്രാന്‍സ്‌പോര്‍ട്ട് എക്‌സ്പ്രസ് റീജിയണല്‍ അറിയിച്ചു.

Advertisment

'രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു പൊട്ടാത്ത ബോംബാണ് ട്രാക്കുകള്‍ക്ക് സമീപം കണ്ടെത്തിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് എക്‌സ്പ്രസ് റീജിയണല്‍ പറഞ്ഞു.


ഈ കണ്ടെത്തല്‍ പ്രാദേശിക മെട്രോ സര്‍വീസുകളെയും യൂറോസ്റ്റാര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ദേശീയ, അന്തര്‍ദേശീയ ട്രെയിനുകളെയും ബാധിച്ചു. 

യൂറോസ്റ്റാറിന്റെ വെബ്സൈറ്റ് അനുസരിച്ച്, വെള്ളിയാഴ്ച രാവിലെ ഗാരെ ഡു നോര്‍ഡില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന കുറഞ്ഞത് മൂന്ന് ട്രെയിനുകളെങ്കിലും റദ്ദാക്കിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.